Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി സർക്കാറിനോട്​...

യു.പി സർക്കാറിനോട്​ സുപ്രീംകോടതി -'പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത്​ പിടിച്ചെടുക്കരുത്​'

text_fields
bookmark_border
Yogi Adityanath
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​ൽ അ​ണി​നി​ര​ന്ന​വ​രു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി. സം​സ്​​ഥാ​ന​ത്തി​ന്​ എ​ങ്ങ​നെ​യാ​ണ്​ ആ​ളു​ക​ളു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ൻ ഉ​ത്ത​ര​വി​ടാ​ൻ ക​ഴി​യു​ക എ​ന്നും കോ​ട​തി ചോ​ദി​ച്ചു. പ​ർ​വാ​യി​സ്​ ആ​രി​ഫ്​ ടി​ട്ടു എ​ന്ന​യാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

ജ​സ്​​റ്റി​സ​ു​മാ​രാ​യ ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​രു​ടെ ബെ​ഞ്ചി​​േ​ൻ​റ​താ​ണ്​ നി​രീ​ക്ഷ​ണം. മു​മ്പ്​ ന​ൽ​കി​യ നോ​ട്ടീ​സ്​ പ്ര​കാ​രം ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ള്ള​രു​ത്. നി​യ​മ​ത്തി​‍െൻറ മാ​ർ​ഗ​ത്തി​ലേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വൂ - കോ​ട​തി പ​റ​ഞ്ഞു. ട്രൈ​ബ്യൂ​ണ​ലു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ ന​ട​പ​ടി കൈ​ക്കൊ​ണ്ട​തെ​ന്ന്​ യു.​പി സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഗ​രി​മ പ്ര​സാ​ദ് പ​റ​ഞ്ഞു.

ട്രൈ​ബ്യൂ​ണ​ലു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച​തി​‍െൻറ​യും മ​റ്റും വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​ഴ്​​ച​ക്ക​കം എ​തി​ർ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ കോ​ട​തി അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ആ​റു​വ​ർ​ഷം മു​മ്പ് 94ാം വ​യ​സ്സി​ൽ മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി​ക്കെ​തി​രെ​യും 90 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 31നാ​ണ്​ കോ​ട​തി ഹ​ര​ജി​യി​ൽ യു.​പി സ​ർ​ക്കാ​റി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

Show Full Article
TAGS:UP govt CAA protestors supreme court 
News Summary - not to act on earlier notices to CAA protestors for recovering damages SC to UP govt
Next Story