കിസാൻ സമ്മാൻ നിധി കടലാസ് പദ്ധതിയല്ല - മോദി
text_fieldsഗൊരഖ്പൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കടലാസ് പദ്ധതിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പിയില െ ഗൊരഖ്പൂരിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാറുകൾ രൂപീകരിച്ച പദ്ധതികൾ പോലെ കടലാസിൽ മാത്രമുള്ള പദ്ധതിയല്ല കിസാൻ സമ്മാൻ നിധി. ചെറുകിട കർഷകർക്ക് ആറായിരം രൂപ വരെ ധനസഹായം ല ഭിക്കുന്ന പദ്ധതിയാണിത്. എത്രയും പെെട്ടന്ന് തുക കർഷകരിലെത്തും. കാർഷിക വായ്പ എഴുതിത്തള്ളുന്നത് എളുപ്പമുള്ള പണിയാണ്. എന്നാൽ കഴിഞ്ഞ 30-40 വർഷമായി പൂർത്തിയാകാത്ത ഇറിഗേഷൻ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപയെന്ന വൻ തുക മാറ്റിവെച്ചിരിക്കുകയാണ് ഇൗ സർക്കാർ- മോദി പറഞ്ഞു.
മുൻ വർഷത്തെ സർക്കാറുകൾ കൂടുതൽ പറയുകയും പദ്ധതികൾ കടലാസിൽ മാത്രം ഒതുക്കുകയും ചെയ്തവരാണ്. അവരുടെ താത്പര്യങ്ങൾ കർഷകരെ ശാക്തീകരിക്കുകയായിരുന്നില്ല. മറിച്ച് ചെറിയ കാര്യങ്ങളിൽ കുടുക്കിയിടുക എന്നതായിരുന്നുവെന്നും മോദി വിമർശിച്ചു.
ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കർഷക രോഷമാണ് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന തിരിച്ചറിവാണ് ബി.ജെ.പിയെ കർഷക മിത്രം പദ്ധതികൾക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. അതേസമയം, കിസാൻ സമ്മാൻ പദ്ധതി വോട്ടിനു പണം പദ്ധതിയാണെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
