Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല; തെരഞ്ഞെടുപ്പും കോവിഡ്​ വ്യാപനവും തമ്മിൽ ബന്ധമില്ല -അമിത്​ ഷാ

text_fields
bookmark_border
ലോക്​ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല; തെരഞ്ഞെടുപ്പും കോവിഡ്​ വ്യാപനവും തമ്മിൽ ബന്ധമില്ല -അമിത്​ ഷാ
cancel

ന്യൂഡൽഹി: രാജ്യത്ത്​ ലോക്​ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത്​ ശരിയല്ല. തെരഞ്ഞെടുപ്പ്​ നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ്​ വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത്​ ഷാ പറഞ്ഞു.

മഹാരാഷ്​ട്രയിൽ തെരഞ്ഞെടുപ്പുണ്ടോ?. അവിടെ 60,000ത്തോളം പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. എന്നാൽ, തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചിമബംഗാളിൽ 4000 പേർക്ക്​ മാത്രമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മഹാരാഷ്​ട്രക്കും പശ്​ചിമബംഗാളിനും സഹായമെത്തിക്കുന്നുണ്ട്​. പക്ഷേ കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത്​ അംഗീകരിക്കാനാവില്ല.

കോവിഡിന്‍റെ ഒന്നാം വ്യാപനമുണ്ടായപ്പോഴുള്ള ശ്രദ്ധ ഇപ്പോഴുണ്ടാവുന്നില്ലെന്ന വിമർശനങ്ങൾക്കും അമിത്​ ഷാ മറുപടി നൽകി. അത്തരം ആരോപണങ്ങൾ തെറ്റാണ്​. മുഖ്യമന്ത്രിമാരുമായി രണ്ട്​ യോഗങ്ങൾ ഇപ്പോൾ തന്നെ നടത്തിയിട്ടുണ്ട്​. ശാസത്രജ്ഞരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്​. കോവിഡിനെതിരെ പോരാടാൻ രാജ്യം സജ്ജമാണ്​. ഇതൊരു കഠിനമായ പോരാട്ടമാണ്​. എങ്കിലും യുദ്ധം ജയിക്കുക തന്നെ ചെയ്യും. വാക്​സിൻ ക്ഷാമമുണ്ടെന്ന വാർത്തകളും അമിത്​ ഷാ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shah​Covid 19
News Summary - Not right to link surge to polls… no situation for lockdown in a hurry: Amit Shah
Next Story