Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശത്ത്​ അഭയം...

വിദേശത്ത്​ അഭയം തേടിയതിന്​ പാസ്​പോർട്ട്​ നിഷേധിക്കാനാവില്ലെന്ന്​ കോടതി

text_fields
bookmark_border
passport
cancel

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ രാ​ജ്യ​ത്ത്​ അ​ഭ​യം തേ​ടി​യ​തി​​​െൻറ പേ​രി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്​ പാ​സ്​​പോ​ർ​ട്ട്​ നി​ഷേ​ധി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​ര​മി​​ല്ലെ​ന്ന്​ ഡ​ൽ​ഹി ഹൈ​കോ​ട​തി. വി​ദേ​ശ രാ​ജ്യ​ത്ത്​ രാ​ഷ്​​ട്രീ​യാ​ഭ​യം തേ​ടി​യെ​ന്ന​തി​ന്​ സ​ത്​​നാം സി​ങ്​ എ​ന്ന​യാ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ വി​ധി. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്കി​യ സിം​ഗ്​​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്. ര​വീ​ന്ദ്ര ഭ​ട്ട്, സ​ഞ്​​ജീ​വ്​ സ​ച്​​ദേ​വ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി. ഇ​ത്ത​രം വ്യ​ക്​​തി​ക​ളു​ടെ അ​പേ​ക്ഷ​ക​ളി​ൽ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം റ​ദ്ദാ​ക്കി​യ സിം​ഗ്​​ൾ ബെ​ഞ്ച്​ ന​ട​പ​ടി​യും ശ​രി​വെ​ച്ചു. 

ത​ങ്ങ​ൾ ഇ​ന്ത്യ​ക്ക്​ പു​റ​ത്താ​യി​രു​ന്ന​പ്പോ​ഴാ​ണ്​ മ​റ്റൊ​രു രാ​ജ്യ​ത്ത്​ അ​ഭ​യം തേ​ടി​യ​തെ​ന്ന്​ മൂ​വ​രും കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​​​െൻറ പേ​രി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സു​ക​ൾ അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും അ​ഖ​ണ്ഡ​ത​ക്കും ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ നി​ഷേ​ധി​ച്ച​ത്. വി​ദേ​ശ​ത്തേ​ക്ക്​ യാ​ത്ര​ചെ​യ്യാ​നു​ള്ള പൗ​ര​ന്മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തി​​​െൻറ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞ ഹൈ​കോ​ട​തി, ഇ​ന്ത്യ​യു​ടെ ​അ​ഖ​ണ്ഡ​ത​യും പ​ര​മാ​ധി​കാ​ര​വും ദൃ​ഢ​മാ​യ സ​ങ്ക​ൽ​പ​മാ​ണെ​ന്നും ​ഒ​റ്റ​പ്പെ​ട്ട ഏ​തെ​ങ്കി​ലും വ്യ​ക്​​തി​ക​ൾ മ​റ്റൊ​രു രാ​ജ്യ​ത്ത്​ രാ​ഷ്​​ട്രീ​യാ​ഭ​യം തേ​ടി​യാ​ൽ ത​ക​രു​ന്ന​ത​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി. നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ സൂ​ക്ഷ്​​മ​മാ​യി വ്യാ​ഖ്യാ​നി​ക്ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ വ്യ​ക്​​തി​യു​ടെ സു​പ്ര​ധാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​രു​തെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. 

ത​​​െൻറ ക​ക്ഷി ഉ​ൾ​പ്പെ​ടെ മൂ​ന്ന​ു പേ​രും സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക്​ ഇ​ട​യാ​കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന്​ ​തെ​ളി​വി​ല്ലെ​ന്ന്​ സ​ത്​​നാം സി​ങ്ങി​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ക്​ കു​മാ​ർ വ്യ​ക്​​ത​മാ​ക്കി. എ​ന്നാ​ൽ, മ​റ്റൊ​രു രാ​ജ്യ​ത്ത്​ രാ​ഷ്​​ട്രീ​യാ​ഭ​യം തേ​ടു​ന്ന​ത്​ അ​വി​ട​ത്തെ ഭ​ര​ണ​ഘ​ട​ന​യോ​ടും നി​യ​മ​ങ്ങ​ളോ​ടും കൂ​റു​പ്ര​ഖ്യാ​പി​ക്ക​ലാ​ണെ​ന്ന്​​ കേ​ന്ദ്ര സ​ർ​ക്കാ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ സ്​​റ്റാ​ൻ​ഡി​ങ്​ കോ​ൺ​സ​ൽ രാ​​ജേ​ഷ്​ ​ഗോ​ഗ്​​ന വാ​ദി​ച്ചു. ഇ​ത്​ മാ​തൃ​രാ​ജ്യ​​ത്തെ ഭ​ര​ണ​ഘ​ട​ന​യെ​യും നി​യ​മ​ങ്ങ​ളെ​യും അ​വ​മ​തി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദം ത​ള്ളി​ ഹൈ​കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportmalayalam newsIndia News
News Summary - Not Rejected Passport Non Indians in Other Countries -india News
Next Story