സാർക്ക് ഉച്ചകോടിയുമായി മുന്നോട്ട് േപാകാൻ സാധിക്കില്ലെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിന് പാകിസ്താൻ പിന്തുണ നൽകുന്ന സാഹചര്യത്തിൽ സാർക്ക് ഉച്ചകോടിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ഇന്ത്യ. നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിയുമായി നരേന്ദ്രമോദി നടത്തിയ ചർച്ചകൾക്കിടയിലാണ് സാർക് ഉച്ചകോടി സംബന്ധിച്ച വിഷയം ഉയർന്ന് വന്നത്.
കാഠ്മണ്ഡുവിൽ 2014ൽ നടന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ ഉൽസാഹത്തോടെയാണ് പെങ്കടുത്തത്. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദം വർധിക്കുന്ന സാഹചര്യത്തിൽ സാർക്കുമായി മുന്നോട്ട് പോകാനാവില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
രണ്ട് വർഷത്തിലൊരിക്കലാണ് സാർക്ക് ഉച്ചകോടി നടക്കുന്നത്. 2014ൽ കാഠ്മണ്ഡവിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യ പെങ്കടുത്തിരുന്നു. 2016ൽ ഇസ്ലാമാബാദിലാണ് ഉച്ചകോടി നടന്നത്. എന്നാൽ ഉറിയിലെ ഭീകരാക്രമണം ചൂണ്ടിക്കാട്ടി ഉച്ചകോടിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു. 2018ലെ ഉച്ചകോടിയിൽ പെങ്കടുക്കുന്നതിനായി രാജ്യത്തിന് മേൽ സമ്മർദമുണ്ടെന്ന വാർത്തകൾക്കിടയിലാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
