മെഹുൽ ചോക്സിക്ക് മാത്രമല്ല; ആൻറ്വിഗ പൗരത്വം നൽകിയത് 28 ഇന്ത്യക്കാർക്ക്
text_fieldsന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട മെഹുൽ ചോക്സിക്ക് പൗരത്വം നൽകിയതിലുടെ വാർത്തകളിൽ നിറയുകയാണ് കരീബിയൻ രാജ്യമായ ആൻറ്വിഗ ആൻറ് ബാർബുഡ. എന്നാൽ പുറത്ത് വരുന്ന വാർത്തകളനുസരിച്ച് മെഹുൽ ചോക്സിക്ക് മാത്രമല്ല ആൻറ്വിഗ പൗരത്വം നൽകിയിരിക്കുന്നത്. 2014ന് ശേഷം 28 ഇന്ത്യക്കാർക്ക് ആൻറ്വിഗ ആൻറ് ബാർബുഡ പൗരത്വം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ ഏഴ് പേർക്ക് 2017 ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് പൗരത്വം നൽകിയിരിക്കുന്നത്. ഏകദേശം 2,00,000 ഡോളർ ആൻറ്വിഗയിൽ നിക്ഷേപം നടത്തിയാണ് ഇവരെല്ലാം പൗരത്വം നേടിയിരിക്കുന്നത്. എന്നാൽ, മറ്റ് ഇന്ത്യക്കാരുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ ആൻറ്വിഗ പുറത്ത് വിട്ടിട്ടില്ല.
വിദേശികൾക്ക് ഇരട്ട പൗരത്വം നൽകുന്ന രാജ്യമാണ് ആൻറ്വിഗ. ഇതിനായി ആൻറ്വിഗയുടെ നാഷണൽ ഡെവലപ്മെൻറ് ഫണ്ടിൽ നിക്ഷേപം നടത്തുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
