ബംഗളൂരു: കർണാടകയിൽ ബി.എസ്. െയദിയുരപ്പ സർക്കാറുണ്ടാക്കുന്നത് തടയാൻ ശ്രമിച്ച കോൺഗ്രസിന് കിട്ടിയ വടിയായിരുന്നു കൂറുമാറാൻ കൈക്കൂലി വാഗ്ദാനം ചെയ്തുകൊണ്ട് ബി.ജെ.പി നേതാക്കൾ നടത്തിയ ഫോൺകോളുകൾ. എന്നാൽ അത്തരമൊരു ഫോൺ കോൾ ഇപ്പോൾ സംശയം ജനിപ്പിക്കുകയാണ്.
വിശ്വാസവോട്ടിൽ നിന്ന് വിട്ടു നിന്നാൽ കോൺഗ്രസിെൻറ െയല്ലാപ്പുർ എം.എൽ.എ ശിവറാം ഹെബ്ബാറിന് 15 കോടി രൂപ നൽകാമെന്ന് ബി.ജെ.പി നേതാവ് ഹെബ്ബാറിെൻറ ഭാര്യയോട് പറയുന്നതാണ് ഇൗ സംഭാഷണം. എന്നാൽ ഇൗ സംഭാഷണത്തിലുള്ള സ്ത്രീ ശബ്ദം തൻറ ഭാര്യ വനജാക്ഷിയുടെതല്ലെന്ന് ഹെബ്ബാർ പറഞ്ഞു. ഇത്തരം ആവശ്യവുമായി തന്നെയോ ഭാര്യയേയോ ആരും സമീപിച്ചിട്ടില്ലെന്നും ഹെബ്ബാർ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വിശ്വാസവോട്ടിൽ വിജയിക്കാനായി ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ സമീപിക്കുന്നതറിഞ്ഞ ഉടൻ ഫോൺ കോളുകൾ റെക്കോർഡു ചെയ്യാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം നിരവധി കോൾ റെക്കോർഡുകളാണ് കോൺഗ്രസ് പുറത്തു വിട്ടത്. യെദിയൂരപ്പയും മകനുമുൾപ്പെടെ കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ഒാഡിയോ ക്ലിപ്പുകൾ കോൺഗ്രസ് പുറത്തു വിട്ടിരുന്നു. അതിലൊരു സംഭാഷണമാണ് വിവാദമായത്.
എന്നാൽ സംഭാഷണത്തിലുള്ളത് ഹെബ്ബാറിെൻറ ഭാര്യയാണെന്ന് തങ്ങൾ അവകാശപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചു. സംഭാഷണത്തിലുള്ള സ്ത്രീ തങ്ങളുടെ ആശയ
ത്തോട് ചേർന്ന് നിൽക്കുന്നവരാണെന്നും അവർ രഹസ്യ നീക്കം നടത്തി റെക്കോർഡ് ചെയ്തതാണ് സംഭാഷണമെന്നും കോൺഗ്രസ് പറഞ്ഞു. തങ്ങളുടെ എം.എൽ.എമാരെ വശത്താക്കാൻ ശ്രമിച്ച പല ബി.ജെ.പി നേതാക്കളെയും കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും കോൺഗ്രസ് അവകാശെപ്പട്ടു.
15 ദിവസം എന്നത് 24 മണിക്കൂറിലേക്ക് ചുരുങ്ങിയതോടെ കോൺഗ്രസ് എം.എൽ.എമാർക്ക് വേണ്ടി എന്ന പേരിൽ സംസാരിക്കുന്ന ആരോടും രാഷ്ട്രീയ കച്ചവടത്തിന് ബി.ജെ.പി തയാറായിരുന്നുവെന്നും കോൺഗ്രസ് വക്താവ് വി.എസ് ഉഗ്രപ്പ ആരോപിച്ചു.