Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മുസ്‌ലിങ്ങളും, അഹിന്ദുക്കളും' ഗർബ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർദേശം; 'അത് എന്റെ സന്ദേശമല്ല' എന്ന് ഗായകൻ ആദിത്യ ഗാധ്വി

text_fields
bookmark_border
മുസ്‌ലിങ്ങളും, അഹിന്ദുക്കളും ഗർബ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർദേശം; അത് എന്റെ സന്ദേശമല്ല എന്ന് ഗായകൻ ആദിത്യ ഗാധ്വി
cancel

അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന പ്രമുഖ നവരാത്രി ഗർബ നൃത്ത പരിപാടിക്കിടെ അഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ആവശ്യപ്പെട്ട സംഭവത്തിൽ അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഗുജറാത്തി നാടോടി ഗായകൻ ആദിത്യ ഗാധ്വി. വേദിയിൽ ഉയർന്നത് തന്റെ സന്ദേശമല്ലെന്നും മാതാ ദുർഗ്ഗയോടുള്ള ഭക്തിയോടും സ്നേഹത്തോടും കൂടി എത്തുന്ന ആർക്കും തന്റെ പരിപാടിയിലേക്ക് സ്വാഗതമാണെന്നും ആദിത്യ വ്യക്തമാക്കി.

അഹമ്മദാബാദിലെ ഷേല റോഡിലുള്ള സാവാന പാർട്ടി പ്ലോട്ടിൽ നടന്ന 'രംഗ് മോർല' പരിപാടിക്കിടെയാണ് വിവാദ പ്രഖ്യാപനമുണ്ടായത്. അങ്കർ ആകാശ് ത്രിവേദി വേദിയിലെത്തി "അഹിന്ദുക്കളും മുസ്‌ലിങ്ങളും ഗ്രൗണ്ടിൽ നിന്ന് പുറത്തുപോകണം. സനാതന ധർമ്മത്തെ സംരക്ഷിക്കാനാണ് വി.എച്ച്.പി ഇവിടെ എത്തിയിരിക്കുന്നത്" എന്ന് പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംശയസ്പദമായി ആരെയും കണ്ടാൽ വിവരമറിയിക്കാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറും വേദിയിൽ നിന്ന് അനൗൺസ് ചെയ്തിരുന്നു.

സംഭവം വൻ വിവാദമായതോടെയാണ് ഇൻസ്റ്റാഗ്രാം പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കി ആദിത്യ ഗാധ്വി രംഗത്തെത്തിയത്. "ഇവിടെ സംഭവിച്ചത് എന്റെ അറിവോടെയല്ല. ഒരു കൂട്ടമാളുകൾ ബാക്ക്സ്റ്റേജ് കൈയടക്കുകയും എന്റെ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുകയുമായിരുന്നു. എന്റെ ടീമുമായോ അങ്കറുമായോ സംസാരിക്കാതെയാണ് അവർ ഇത് ചെയ്തത്," ആദിത്യ പറഞ്ഞു.

"ഞാനൊരു കലാകാരനാണ്, അഭിമാനിയായ ഹിന്ദുവുമാണ്. എന്നാൽ ഗർബ നൃത്തം ആരുടെയും വീട്ടുപേര് നോക്കിയല്ല ആളെ സ്വീകരിക്കുന്നത്. ഗുജറാത്തിലും ഇന്ത്യയിലുടനീളവും എല്ലാ മതവിഭാഗങ്ങളിലും പെട്ട ആളുകൾ തലമുറകളായി ഒന്നിച്ചാണ് ഗർബ കളിക്കുന്നത്. മാതാവിനോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും വരുന്ന ആർക്കും എന്റെ ഗർബ വട്ടത്തിലേക്ക് സ്വാഗതമുണ്ട്. അത് രാഷ്ട്രീയമല്ല, എന്റെ സംസ്കാരമാണ്. എന്റെ വേദി സംഗീതത്തിനും ഭക്തിക്കും വേണ്ടിയുള്ളതാണ്," - ആദിത്യ കൂട്ടിച്ചേർത്തു.

അതേസമയം, നവരാത്രി ആഘോഷങ്ങളിലേക്ക് അമുസ്ലിംകൾ പ്രവേശിക്കുന്നത് തടയാൻ ബജ്റംഗ് ദൾ വോളണ്ടിയർമാർ നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമായാണ് ഇതെന്നും സംഘാടകരോട് വേദിയിൽ നിന്ന് പ്രഖ്യാപനം നടത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വി.എച്ച്.പി ഗുജറാത്ത് വക്താവ് ഹിതേന്ദ്രസിങ് രാജ്പുത് പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Not My Message’: Aditya Gadhvi Distances Himself from VHP’s Non-Hindu Ban at Garba Event
Next Story