Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദത്തിനും...

തീവ്രവാദത്തിനും അതിനായി പണമൊഴുക്കുന്നവർക്കും എതിരെയുള്ള പോരാട്ടം –മോദി

text_fields
bookmark_border
തീവ്രവാദത്തിനും അതിനായി പണമൊഴുക്കുന്നവർക്കും എതിരെയുള്ള പോരാട്ടം –മോദി
cancel

അമൃതസർ: തീവ്രവാദത്തിന്​ മാത്രമല്ല, തീവ്രവാദത്തിന്​ വേണ്ടി  പണമൊഴുക്കുന്നവർക്കും എതിരെയുള്ള പോരാട്ടത്തിലാണ്​ ഇന്ത്യയെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്രമോദി. ഹാർട്ട്​ ഒാഫ്​ ഏഷ്യ സമ്മേളനത്തിൽ മന്ത്രിതല സമ്മേളനം ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്​താനെയും അവിടുത്തെ ജനങ്ങളേയും പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും അഫ്ഗാനിസ്താന്റെ വികസനത്തിലും ഇന്ത്യ കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന്​ മോദി അറിയിച്ചു.

അഫ്​ഗാനിസ്​താനിൽ രാഷ്​ട്രീയ സുസ്ഥിരതയും സമാധാനവും ഉറപ്പിക്കാൻ അന്തരാഷ്​ട്ര സമൂഹത്തി​െൻറ ബാധ്യത ശക്തിപ്പെടുത്തുന്നതാണ്​ ഇൗ സമ്മേളനം. തീവ്രവാദത്തിനും രക്തച്ചൊരിച്ചിലിനുമെതിരെ ഒരുമിച്ചു നിന്ന്​ പ്രതിരോധിക്കണം. അഫ്​ഗാനിസതാനിലെ ഭീകരവാദത്തിനെതിരെ നിശബ്​ദതയും നിഷ്​ക്രിയത്വവും പാലിക്കുന്നത്​ ഭീകരരെയും അവരുടെ നേതാക്കളെയും കൂടുതൽ ശക്തിപ്പെടുത്തും. അഫ്​ഗാനിസ്​താനുമായും മേഖലയിലെ മറ്റു രാഷ്​ട്രങ്ങളുമായും ശക്തമായ ബന്ധം വളർത്തിയെടുക്കാൻ എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

അഫ്ഗാനിലെ സഹോദരി സഹോദരന്‍മാരോട് ഇന്ത്യക്കുള്ളത് നിരുപാധികവും അചഞ്ചലവുമായ ഉത്തരവാദിത്തമാണ്. അഫ്ഗാന്റെ സമാധാനത്തിനും സ്ഥിരതക്കും ഭീകരവാദം ഭീഷണിയാണ്. ഭീകരവാദത്തിനെതിരെ മാത്രമല്ല അതിനെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകണം. അഫ്ഗാനിസ്​താ​െൻറ  വികസനത്തിനായുള്ള സഹായം വര്‍ധിപ്പിക്കും. അഫ്ഗാനുമായി വ്യോമ ഇടനാഴി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afaganistanheart of india
News Summary - Not Just Against Terror But Also Those Who Finance it– modi
Next Story