Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവസേന വിമതർക്കെതിരായ അയോഗ്യത ഹരജി; താമസിപ്പിക്കലോ തിടുക്കമോ ഉണ്ടാകില്ലെന്ന് സ്പീക്കർ

text_fields
bookmark_border
ശിവസേന വിമതർക്കെതിരായ അയോഗ്യത ഹരജി; താമസിപ്പിക്കലോ തിടുക്കമോ ഉണ്ടാകില്ലെന്ന് സ്പീക്കർ
cancel

മുംബൈ: ശിവസേനയിലെ പിളർപ്പിനെ തുടർന്ന് എം.എൽ.എമാരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ടുള്ള ഹരജികളിൽ തിടുക്കം കൂട്ടുകയോ വൈകിപ്പിക്കുകയോ ഇല്ലെന്ന് മഹാരാഷ്ട്ര നിയമസഭ സ്പീക്കർ രാഹുൽ നർവേക്കർ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള വിമത എം.എൽ.എമാർക്കെതിരെ ഉദ്ധവ് താക്കറെ പക്ഷം നൽകിയ അയോഗ്യത ഹരജിയിൽ ‘നിശ്ചിത സമയപരിധിക്കകം’ സ്പീക്കർ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ മേയിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ നടപടികൾ തുടങ്ങാത്തതിനെ തുടർന്ന് ഉദ്ധവ് പക്ഷം വീണ്ടും കോടതിയെ സമീപിച്ചു.

സ്പീക്കർ ഉത്തരവ് മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ കോടതി ഹരജികളിൽ എന്ന് തീർപ്പാക്കുമെന്ന് ഒരാഴ്ചക്കകം വ്യക്തമാക്കാൻ സ്പീക്കറോട് ഉത്തരവിടുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not interested in delay but won't hurry either: Maharashtra speaker on disqualification pleas
Next Story