Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രീയപ്രവേശം: ...

രാഷ്​ട്രീയപ്രവേശം: തിടുക്കമില്ല –വാദ്ര

text_fields
bookmark_border
robert-vadra
cancel

ന്യൂ​ഡ​ൽ​ഹി: തി​ടു​ക്ക​പ്പെ​ട്ട്​ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന​ത്തി​നി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന് നും അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്നും റോ​ബ​ർ​ട്ട ് ​വാ​ദ്ര. രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന സൂ​ച​ന ന​ൽ​കി​യ ഞാ​യ​റാ​ഴ്​​ച വാ​ദ്ര േഫ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ ഇ​ട്ടി​രു​ന്നു.

ത​​െൻറ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ടു​ത്തു​പ​റ​ഞ്ഞും ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ സേ​വി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു പോ​സ്​​റ്റ്. ഇ​തി​നു​പി​റ​കെ ജ​ന്മ​ദേ​ശ​മാ​യ മു​റാ​ദാ​ബാ​ദി​ൽ വാ​ദ്ര​യെ പൊ​തു​രം​ഗ​ത്തേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത്​ പോ​സ്​​റ്റ​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ്​ വാ​ദ്ര​യു​ടെ പു​തി​യ നി​ല​പാ​ട്.

അ​തി​നി​ടെ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന റോ​ബ​ർ​ട്ട്​ വാ​ദ്ര ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ചൊ​വ്വാ​ഴ്​​ച എ​ൻ​​േ​ഫാ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​​ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. ചോ​ദ്യ​ം​ചെ​യ്യു​ന്ന​തി​ൽ​​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​െ​പ്പ​ട്ട്​ റോ​ബ​ർ​ട്ട്​ വാ​ദ്ര സ​മ​ർ​പ്പി​ച്ച ഹ​ര​ജി തി​ങ്ക​ളാ​ഴ്​​ച ഡ​ൽ​ഹി കോ​ട​തി ത​ള്ളി.

വാ​ദ്ര​യു​ടെ ഒ​ഫി​സി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ൾ അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നും പ്ര​ത്യേ​ക സി.​ബി.​െ​എ ജ​ഡ്​​ജി അ​ര​വി​ന്ദ്​ കു​മാ​ർ നി​ർ​ദേ​ശി​ച്ചു. ഹ​ര​ജ​ിയി​ൽ വി​ശ​ദ വാ​ദം കേ​ൾ​ക്കാ​നാ​യി മാ​ർ​ച്ച്​ ര​ണ്ടി​ലേ​ക്ക്​ മാ​റ്റി. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ടാ​ണ്​ പെ​െ​ട്ട​ന്നു​ള്ള നീ​ക്ക​മെ​ന്ന്​ വാ​ദ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressrobert vadramalayalam newsPolitics
News Summary - Not in hurry to join politics: Robert Vadra-India News
Next Story