Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലറ്റ്​...

ബാലറ്റ്​ യുഗത്തിലേക്ക്​ തിരിച്ചുപോക്കില്ല- സുനിൽ അറോറ

text_fields
bookmark_border
ബാലറ്റ്​ യുഗത്തിലേക്ക്​ തിരിച്ചുപോക്കില്ല- സുനിൽ അറോറ
cancel

ന്യൂഡൽഹി: വോട്ടുയന്ത്രം ​വേണ്ടെന്നുവെച്ച്​ ബാലറ്റുപെട്ടിയുടെ കാലത്തേക്ക്​ തിരിച്ചു പോകുന്ന പ്രശ്​നമില് ലെന്ന്​ മുഖ്യതെരഞ്ഞെടുപ്പു കമീഷണർ സുനിൽ അറോറ. ​തെരഞ്ഞെടുപ്പു കമീഷനെ ഭയപ്പെടുത്തി യന്ത്രം വേണ്ടെന്നു വെപ്പി ക്കാനാവില്ല. വോട്ടുയന്ത്രം കൊണ്ടു പന്തു തട്ടുകയാണ്​. വോട്ടുയന്ത്ര തിരിമറിയെന്ന പേരിൽ ദുരുദ്ദേശ്യപരമായ ചള ിവാരിയേറാണ്​ നടക്കുന്നത്​ -അദ്ദേഹം പറഞ്ഞു.

ബാലറ്റ്​ പെട്ടിയുടെ കാലത്തേക്ക്​ ഭാവിയിലും തിരിച്ചുപോകരുതെ ന്നാണ്​ ത​​​െൻറ അഭിപ്രായമെന്ന്​ സുനിൽ അറോറ പറഞ്ഞു. ബാലറ്റ്​ പേപ്പർ കൊണ്ടുപോകാൻ കായബലമുള്ളവരെ നിയോഗിച്ച കാലമുണ്ടായിരുന്നു. വോട്ട്​ എണ്ണിത്തീരാൻ ഏറെ കാലതാമസം. പോളിങ്​ ഉദ്യോഗസ്​ഥർ ഏറെ കഷ്​ടപ്പെട്ടിരുന്നു. 2014ൽ വോട്ടുയന്ത്ര അട്ടിമറി നടന്നുവെന്ന വിവാദത്തി​​​െൻറ കൂടി പശ്ചാത്തലത്തിലാണ്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറുടെ വിശദീകരണം. ദേശീയ സമ്മതിദായക ദിനം വെള്ളിയാഴ്​ച ആചരിക്കുന്നതിനോടനുബന്ധിച്ച്​ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്​ട്രീയ പാർട്ടികളിൽനിന്നടക്കം ഏതു വിമർശനവും കേൾക്കാൻ തയാറാണ്​. എന്നാൽ, വോട്ടുയന്ത്രം ഉപേക്ഷിക്കണമെന്ന സമ്മർദത്തിന്​ അടിപ്പെടാൻ പോകുന്നില്ല. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പു ഫലത്തിൽനിന്നു ഭിന്നമായ ഒന്നാണ്​ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത്​. അതിനുശേഷം ഹിമാചൽ പ്രദേശ്​, ഗുജറാത്ത്​, കർണാടക, ത്രിപുര, നാഗാലാൻഡ്​​, രാജസ്​ഥാൻ എന്നിങ്ങനെ പല സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടന്നു. പല കാലത്തു നടന്ന തെരഞ്ഞെടുപ്പി​​​െൻറ ഫലവും പലതാണ്​. ഒരു ഫലം പുറത്തുവരു​േമ്പാൾ വോട്ടു യന്ത്രം ശരി, ഫലം മറ്റൊന്നാണെങ്കിൽ വോട്ടുയന്ത്രം തെറ്റ്​ ^അതെങ്ങനെ പറയാൻ പറ്റും?

പൊതുമേഖലാ സ്​ഥാപനങ്ങളായ ഭാരത്​ ഇലക്​ട്രോണിക്​സ്​ ലിമിറ്റഡ്​, ഇല​ക്​ട്രോണിക്​സ്​ കോർപറേഷൻ ഒാഫ്​ ഇന്ത്യ ലിമിറ്റഡ്​ എന്നിവിടങ്ങളിൽ അങ്ങേയറ്റം സുരക്ഷിതമായാണ്​ വോട്ടുയന്ത്രവും വിവിപാറ്റും നിർമിക്കുന്നത്​. ഇൗ കമ്പനികൾ പ്രതിരോധ സ്​ഥാപനങ്ങൾക്കു വേണ്ടിയും നിരവധി ജോലിചെയ്യുന്നുണ്ട്​. 1.76 ലക്ഷം പോളിങ്​ ബൂത്തുകളിൽ വോട്ടുയന്ത്ര പ്രശ്​നങ്ങൾ ആറിടത്തുണ്ടായി. വോട്ടുയന്ത്രത്തിൽ ചില പിഴവുകളുണ്ടായിരുന്നു. അതുപോലും ഉണ്ടാകാൻ പാടില്ല. ഒരു പിഴവും പറ്റാതിരിക്കേണ്ടതാണ്​. അതാണ്​ ആഗ്രഹം ^മുഖ്യ കമീഷണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsballot papermalayalam news onlineCEC Sunil AroraEVM row
News Summary - Not going back to ballot papers’, says CEC Sunil Arora - India news
Next Story