Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂഹ...

സമൂഹ മാധ്യമങ്ങളിൽനിന്ന് ജനങ്ങളിലേക്കിറങ്ങണം –സോണിയ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: നേ​താ​ക്ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​വും ആ​ക്ര​മ​ണോ​ത്സു​ക​വു​മാ​യ​തു​ കൊ​ണ്ട്​ ഫ​ ല​മി​ല്ലെ​ന്നും ജ​ന​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ടി​റ​ങ്ങു​ക​യാ​ണ്​ അ​തി​നേ​ക്കാ​ൾ പ്ര​ധാ​ന​മെ​ന്നും കോ​ൺ​ഗ ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നേ​താ​ക്ക​ളെ ഒാ​ർ​മി​പ്പി​ച്ചു. മൂ​ന്നു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വ​രാ​നി​രി​ ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ പാ​ർ​ട്ടി​യെ സ​ജ്ജ​മാ​ക്കു​ന്ന​തി​നും ത​ന്ത്ര​ങ്ങ​ൾ ആ​വി ​ഷ്​​ക​രി​ക്കു​ന്ന​തി​നും വി​ളി​ച്ചു ചേ​ർ​ത്ത പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​സോ​ണി​യ ഗാ​ന്ധി.

രാ​ജ്യ​ത്ത്​ പ്ര​തി​കാ​ര രാ​ഷ്​​ട്രീ​യം അ​തി​​െൻറ മൂ​ർ​ധ​ന്യ​ത്തി​ലാ​ണെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യം​ ഇ​ത്ര​യും വ​ലി​യ വി​പ​ത്ത്​ ഇ​തി​ന്​ മു​െ​മ്പ​ങ്ങും നേ​രി​ട്ടി​ട്ടി​ല്ല. 2019ലെ ​ജ​ന​വി​ധി​യെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും നി​ന്ദി​ക്കു​ക​യു​മാ​ണ്​ ​ബി.​ജെ.​പി. ഗ്രാ​മ​ങ്ങ​ളി​ലും തെ​രു​വു​ക​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും നി​ർ​ഭ​യ​മാ​യി പോ​രാ​ടാ​ൻ കോ​ൺ​ഗ്ര​സ്​ എ​ഴു​ന്നേ​റ്റു നി​ൽ​ക്കേ​ണ്ട​തു​ണ്ട്. സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ സ​മ​ര​പ​രി​പാ​ടി പാ​ർ​ട്ടി​ക്കു​ണ്ട്.

രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്​​നം സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യും നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്ന തൊ​ഴി​ൽ ന​ഷ്​​ട​വു​മാ​ണ്. നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്​ നാ​ൾ​ക്കു​നാ​ൾ ഉ​ല​ച്ചി​ൽ ത​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രാ​ക​െ​ട്ട ഒ​രു സൂ​ച​ന​യും ധാ​ര​ണ​യു​മി​ല്ലാ​തെ​യാ​യി കൊ​ണ്ടി​രി​ക്കു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നാ​വ​ശ്യം പ്ര​ചാ​ര​ണ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച വാ​ർ​ത്ത​ക​േ​ളാ വി​ഡ്​​ഢി​ത്തം നി​റ​ഞ്ഞ സി​ദ്ധാ​ന്ത​ങ്ങ​േ​ളാ അ​ല്ല, സ​മ്പ​ദ്​​ഘ​ട​ന​യെ ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ മൂ​ർ​ത്ത​മാ​യ പ​ദ്ധ​തി​യാ​ണെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ്​ ചെ​യ്​​തു.

രാ​ജ്യം അ​പ​ക​ട​ക​ര​മാ​യ
മാ​ന്ദ്യ​ത്തി​ന്​ ന​ടു​വി​ൽ
–മ​ൻ​മോ​ഹ​ൻ സി​ങ്​

രാ​ജ്യം അ​പ​ക​ട​ക​ര​മാ​യ മാ​ന്ദ്യ​ത്തി​ന്​ ന​ടു​വി​ലാ​ണെ​ന്ന്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്​​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മോ​ശം അ​വ​സ്​​ഥ​യി​ൽ നി​ന്ന്​ ഏ​റ്റ​വും വ​ള​ഷാ​യ സ്​​ഥി​തി​യി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണ്. ഒാ​ഹ​രി വി​പ​ണി മൂ​ക​ത​യി​ലാ​ണ്. സ​മ്പ​ദ്​ വ്യ​വ​സ്​​ഥ അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ തി​രി​ച്ച​റി​യാ​ത്ത​താ​ണ്​ വ​ലി​യ അ​പ​ക​ടം. ഇ​തു​പോ​ലെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടാ​യ​പ്പോ​ൾ ​ഉ​ത്തേ​ജ​നം ന​ൽ​കാ​നാ​ണ്​ യു.​പി.​എ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, ആ ​ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യൊ​ന്നും സ​ർ​ക്കാ​റി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​ത്ത​ത്​ സ്​​ഥി​തി ഗു​രു​ത​ര​മാ​ക്കു​മെ​ന്നും മ​ൻ​മോ​ഹ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ക്കു​ന്ന​തി​ന്​ അ​ഞ്ചു നി​ർ​ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു.
1. ജി.​എ​സ്.​ടി ല​ഘൂ​ക​രി​ക്കു​ക
2. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ സ​ജീ​വ​മാ​ക്കി നി​ല​നി​ർ​ത്തു​ക
3. തൊ​ഴി​ലാ​ളി കേ​ന്ദ്രീ​കൃ​ത മേ​ഖ​ല​ക​ളി​ലെ പ്ര​ശ്​​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക
4. ക​രു​ത​ൽ ധ​ന​ശേ​ഖ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
5. പു​തി​യ ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssonia gandhiindia news
News Summary - Not enough to be active on social media-India
Next Story