Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശൗചാലയം...

ശൗചാലയം വൃത്തിയാക്കാനല്ല എം.പിയായത്​; ബി.ജെ.പി പ്രവർത്തകരോട്​ പ്രജ്ഞ സിങ് video

text_fields
bookmark_border
pragya-23
cancel

ഭോപാൽ: പ്രദേശത്തെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ച്​ പരാതി പറഞ്ഞ ബി.ജെ.പി പ്രവർത്തകരെ അപമാനിച്ച്​ ഭോപാൽ എം. പി സാധ്വി പ്രജ്ഞ സിങ്​ ഠാക്കൂർ. ശൗചാലയവും ഓവുചാലും വൃത്തിയാക്കാന​ല്ല താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു എം.പിയുടെ മറുപടി.

‘‘ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത് നിങ്ങളുടെ​ ഓവുചാൽ വൃത്തിയാക്കാനോ ശൗചാലയം വൃത്തിയാക്കാ നോ അല്ല. ഞാൻ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടത്​, ആ ജോലി സത്യസന്ധമായി ചെയ്യും. ഇക്കാര്യം മുമ്പ്​ പറഞ്ഞതാണ്​, ഇ നിയും പറയും.’’ -പ്രജ്ഞ സിങ്​ ഠാക്കൂർ പറഞ്ഞു.

മണ്ഡലത്തിൻെറ ആകെയുള്ള വികസനത്തിനായി എം.എൽ.എമാർ, മുനിസിപ്പൽ കൗൺസിലർമാർ ഉൾപ്പടെയുള്ള തദ്ദേശ പ്രതിനിധികളുമായി സഹകരിച്ച്​ പ്രവർത്തിക്കുകയാണ്​​ എം.പിയുടെ ചുമതലയെന്നും എ​പ്പോഴും തന്നെ വിളിക്കുന്നതിന്​ പകരം പ്രാദേശിക പ്രശ്​നങ്ങൾ പ്രാദേശിക പ്രതിനിധികൾ വഴി പരിഹരിക്കുകയാണ്​ വേണ്ടതെന്നും പ്രജ്ഞ സിങ്​ ഠാക്കൂർ കൂട്ടിച്ചേർത്തു.

സെഹോർ എന്ന സ്ഥലത്തെ ബി.ജെ.പി പ്രവർത്തകരോടാണ്​ പ്രജ്ഞ സിങ്​ ഠാക്കൂർ മോശമായി സംസാരിച്ചത്​. ഒന്നാം നരേന്ദ്ര മോദി സർക്കാറിൻെറ സ്വച്ഛ്​ ഭാരത്​ പദ്ധതിയെ ബി.ജെ.പി ഉയർത്തിക്കാട്ടുന്നതിനിടെയാണ്​ പ്രജ്​ഞ സിങ്​ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്​.

2008ലെ മാലേഗാവ്​ സ്​ഫോടന കേസിൽ പ്രതിയാണ്​ പ്രജ്ഞ സിങ്​ ഠാക്കൂർ. മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥൂറാം വിനായക ഗോഡ്​സേ ദേശ ഭക്തനാണെന്ന്​ പറഞ്ഞ്​ ഇവർ വിവാദം സൃഷ്​ടിച്ചിരുന്നു. ഇൗ പ്രസ്​താവനയെ തള്ളി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്​ ഒരിക്കലും പൊറുക്കാനാവാത്തതാണെന്ന്​ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya Singh Thakurmalayalam newsindia newsBJPBJPClean Toilets
News Summary - Not Elected To Clean Toilets": Pragya Thakur On BJP Worker's Complaint -india news
Next Story