Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
not depend just on legacy Congress Needs Major Surgery M Veerappa Moily
cancel
Homechevron_rightNewschevron_rightIndiachevron_rightനില അതീവ ഗുരുതരം;...

നില അതീവ ഗുരുതരം; കോൺഗ്രസ്​ പാരമ്പര്യം ഉയർത്തിപ്പിടിച്ചിട്ട്​ കാര്യമില്ല, ശസ്​ത്രക്രിയ അനിവാര്യം -വീരപ്പ മൊയ്​ലി

text_fields
bookmark_border

ന്യൂഡൽഹി: കോൺഗ്രസിന്​ അടിയന്തര ശസ്​ത്രക്രിയ ആവശ്യ​മാണെന്ന്​ മുതിർന്ന നേതാവ്​ എം. വീരപ്പ മൊയ്​ലി. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്​ നേതാവുമായിരുന്ന ജിതിൻ പ്രസാദ പാർട്ടിവിട്ട്​ ബി.ജെ.പിയിൽ ചേർന്നതിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പ​ര്യത്തെ ആശ്രയിച്ചുമാത്രം മുന്നോട്ടുപോകാനാകില്ല. നേതാക്കളെ ഉത്തരവാദിത്തം ഏൽപ്പിക്കു​േമ്പാൾ മുതിർന്ന നേതൃത്വം പ്രത്യയശാസ്​ത്ര പ്രതിബദ്ധത കൂടി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റെന്തി​​േനക്കാളും പ്രസാദ വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക്​ പ്രധാന്യം നൽകി. തുടക്കം മുതൽ തന്നെ ഉത്തർപ്രദേശിലെ നേതാവിന്‍റെ പ്രത്യയശാസ്​ത്ര വിശ്വാസ്യതയിൽ സംശയം തോന്നിയിരുന്നു. തെരഞ്ഞെടുപ്പ്​ ചുമതലയുണ്ടായിരുന്ന പശ്ചിമ ബംഗാളിൽ പൂജ്യം ​സീറ്റ്​ നേടിയപ്പോൾ തന്നെ അദ്ദേഹം അയോഗ്യനാണെന്ന്​ തെളിയിച്ചതായും വീരപ്പ മൊയ്​ലി പറഞ്ഞു.

പാർട്ടി നേതാക്കളെക്കുറിച്ച്​ ഉന്നതനേതൃത്വം വ്യക്തമായി പഠിക്കണം. അർഹതയില്ലാ​ത്ത​വരെ ഒരിക്കലും ജനങ്ങളുടെ നേതാക്കളാക്കാൻ സാധിക്കില്ലെന്നും വീരപ്പ മൊയ്​ലി പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ പറയുന്നു.

കോൺഗ്രസ്​ ഇനി പുനർ വിചിന്തനം നടത്തുകയും നയങ്ങളിൽ മാറ്റം വരുത്തുകയും വേണം. എങ്കിൽ മാത്രമേ പാർട്ടിക്ക്​ മുന്നോട്ടുപോകാനാകൂ -മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

'ശരിയായ ആളുകളെ ശരിയായ സ്​ഥാനത്തിരുത്തി പാർട്ടി പുനസംഘടിപ്പിക്കണം. അർഹതയില്ലാവർക്ക്​ സ്​ഥാനങ്ങൾ നൽകരുത്​. ഇതൊരു പാഠമാണ്​, സംഭവ വികാസങ്ങൾ മുൻനിർത്തി കോൺഗ്രസ്​ ആത്മപരിശോധന നടത്തണം' -അദ്ദേഹം പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിന്​ ശേഷം കോൺഗ്രസ് പാർട്ടിക്കുള്ളിൽ​ ഒരു വലിയ ശസ്​ത്രക്രിയ നട​േത്തണ്ടത്​ ആവശ്യമായിരുന്നു. ശസ്​ത്രക്രിയ നടത്തുന്നതിൽ പാർട്ടി വളരെയധികം വൈകി. അതിപ്പോൾ വേണം, നാളെയല്ല -വീരപ്പ മൊയ്​ലി പറഞ്ഞു.

അടുത്തവർഷം ഏഴു സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടും. അതിനുശേഷം ലോക്​സഭ തെരഞ്ഞെടുപ്പും (2024ൽ). ഏഴു സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോക്​സഭ പൊതു തെരഞ്ഞെടുപ്പ്​ കൂടുതൽ പ്രയാസകരമായിരിക്കും.

കോൺഗ്രസ്​ ഇനിയും പാരമ്പര്യം ഉയർത്തിപ്പിടിച്ച്​ സംസാരിച്ചിട്ട്​ കാര്യമില്ല. നമ്മൾ സ്വയം ക്രമീകരിക്കുകയും പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്​ട്രീയ മത്സരത്തെ നേരിടാൻ സ്വയം ഒരുങ്ങുകയും വേണം. എന്നുവെച്ചാൽ, മോദിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നല്ല, പക്ഷേ നമ്മുടെ പാർട്ടിയെ തിരിച്ചുകൊണ്ടുവന്നാൽ മാത്രമേ അതിനു സാധിക്കൂ. ഇപ്പോൾ തന്നെ വലിയ ശസ്​ത്രക്രിയ നടത്തണം, നാളെയല്ല -വീരപ്പ മൊയ്​ലി പറഞ്ഞു.

'ഞങ്ങൾക്കൊരു നേതാവുണ്ട്​. അതിനാൽ അതൊരു പ്രശ്​നമല്ല. സോണിയാജി പാർട്ടിയുടെ ചുക്കാൻ പിടിക്കും. അവർ മുന്നോട്ടുവരികയും പാർട്ടിയിൽ വലിയ ശസ്​ത്ര​ക്രിയ നടത്തുകയും ചെയ്യും. അവർക്ക്​ അതിനുള്ള നിശ്ചയദാർഡ്യവും ശേഷിയുമുണ്ട്​. പ്രവർത്തകരെ ഉണർത്താൻ അവർക്ക്​ കഴിയും' -നേതൃമാറ്റത്തെക്കുറിച്ചുള്ള ​ചോദ്യത്തിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കളെ കൂടുതൽ പാർട്ടിയിലേക്ക്​ ആകർഷിക്കണം. ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jitin PrasadaCongressM Veerappa Moily
News Summary - not depend just on legacy Congress Needs Major Surgery M Veerappa Moily
Next Story