Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമക്കൾ നീതി മയ്യം...

മക്കൾ നീതി മയ്യം ബി.ജെ.പിയുടെ ബി ടീമല്ല, തമിഴ്​നാടി​െൻറ എ ടീമാണ്​ - കമൽ ഹാസൻ

text_fields
bookmark_border
മക്കൾ നീതി മയ്യം ബി.ജെ.പിയുടെ ബി ടീമല്ല, തമിഴ്​നാടി​െൻറ എ ടീമാണ്​ - കമൽ ഹാസൻ
cancel

ചെന്നൈ: മക്കൾ നീതി മയ്യം ബി.ജെ.പിയുടെ ബി ടീമല്ലെന്ന്​ കമൽ ഹാസൻ. ത​​െൻറ പാർട്ടി വളരുന്നതിനാലാണ്​ ആരോപണങ്ങൾ നേര ിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്​നാട്ടിലെ തിരുനെൽവേലിയിൽ പാർട്ടി റാലി​െയ അഭിസംബോധന ചെയ്​ത്​ സംസ ാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി വളരുന്നതിനനുസരിച്ച്​ തനിക്കെതിരെ കല്ലേറുകൾ കൂടുകയാണ്​. പാർട്ടിക്കെതിരായ ആരോപണങ്ങളിൽ ഒന്ന്​ ബി.ജെ.പിയുടെ ബി ടീമാണ്​ എന്നതാണ്​. മക്കൾ നീതി മയ്യം ആരുടെയും ബി ടീമല്ല, മറിച്ച്​ തമിഴ്​നാടി​​െൻറ എ ടീമാണ്​ -കമൽ ഹാസൻ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിനെയും കമൽ ഹാസൻ വിമർശിച്ചു. ലോക്​സഭാ തെരഞ്ഞെടുപ്പ്​ ഫലം വന്ന്​ എതിർപാർട്ടിക്കാർ ജയിച്ചാൽ സഖ്യം വിട്ട്​ ജയിക്കുന്ന പക്ഷത്തേക്ക്​ ചാടുന്നവരാണ്​ മഹാഗഡ്​ബന്ധനിലുള്ളത്​. ആ സമയത്തും കുതിരക്കച്ചവടത്തിന്​​ അവസരം നൽകാതെ തമിഴ്​നാട്ടിലെ ജനങ്ങൾക്ക്​ വേണ്ടി ത​​െൻറ പാർട്ടി നില​െകാള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്​സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക്​ നേരിടുകയല്ല, ജനങ്ങളോടൊപ്പം അവരിൽ നിന്ന്​ സംഭാവനകൾ സ്വീകരിച്ചാണ്​ നേരിടുക. അത്​ ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയായിരിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanmalayalam newsmakkal needhi maiamloksabha election 2019BJPBJP
News Summary - Not BJP’s B Team, but Tamil Nadu’s A team: Kamal Haasan - India news
Next Story