Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയെ തുരത്താൻ...

ബി.ജെ.പിയെ തുരത്താൻ കോൺഗ്രസുമായും കൂട്ടുചേരും -മമത

text_fields
bookmark_border
ബി.ജെ.പിയെ തുരത്താൻ കോൺഗ്രസുമായും കൂട്ടുചേരും -മമത
cancel

കൊൽക്കത്ത: കേന്ദ്ര ഭരണത്തിൽ നിന്ന്​ ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസുമായി കൂട്ടു ചേരു​ന്നതിനും വിരോധമി​െല്ലന്ന്​ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്ര സർക്കാർ നൂറ്​ ഹിറ്റ്​ലർക്ക്​ തുല്യമാ​െണന്നും മമത പറഞ്ഞു. 

യു.പി.എ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും എന്നാൽ രാഹുൽ ഗാന്ധിയുമായി  ചേർന്ന്​ പ്രവർത്തിച്ചിട്ടില്ലെന്നും മമത ഒരു മാസികക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി. പ്രധാനമന്ത്രി സ്​ഥാനാർഥിത്വം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്​ അത്തരം ആഗ്രഹങ്ങളൊന്നും ഇല്ലെന്നും പ്രധാനമന്ത്രി സ്​ഥാനാർഥിയെ കുറിച്ച്​ ചിന്തിക്കുന്നതിന്​ പകരം ഒരുമിച്ച്​ പ്രവർത്തിക്കുകയാണ്​ വേണ്ടതെന്നും മമതാ ബാനർജി വ്യക്​തമാക്കി. 

ഉദ്ദേശ്യവും ആശയങ്ങളും ന്യായമാണെങ്കിൽ ആർ​െക്കാപ്പം പ്രവർത്തിക്കുന്നതിനും ബുദ്ധിമുട്ടില്ല. എന്നാൽ, രാജീവ്​ ഗാന്ധിയെ കു​റിച്ചോ സോണിയ ഗാന്ധിയെ കുറിച്ചോ തനിക്ക്​ പറയാനാകുന്നതുപോലെ വളരെ ജൂനിയറായ രാഹുലിനെ കുറിച്ച്​ പറയാനാകില്ലെന്നും മമത പറഞ്ഞു. 

കോൺഗ്രസ്​ രാജ്യത്തി​​​െൻറ പലയിടങ്ങളിലും ശക്​തരും കൂടുതൽ സീറ്റ്​ നേടാൻ സാധ്യതയുള്ളവരുമാണ്​. അതിനാൽ അവർ സഖ്യം നയിക്ക​െട്ട. പ്രാദേശിക പാർട്ടികൾക്ക്​ ശക്​തിയുള്ളിടത്ത്​ അവരും നേട്ടമുണ്ടാക്ക​െട്ട. ഇതിന്​ ആദ്യം വേണ്ടത്​ എല്ലാവരും ഒരുമിച്ച്​ നിൽക്കുകയാണെന്നും മമത വ്യക്​തമാക്കി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMamata Banerjeemalayalam newsBJPRahul Gandhi
News Summary - Not Averse To Working With Congress -India News
Next Story