ബജറ്റിൽ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടിയില്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും അത് പരിഹരിക്കാൻ ബജറ്റിൽ ഒരു പ ്രഖ്യാപനവും നടത്തിയില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബ ജറ്റ് പ്രസംഗമാണ് ധനമന്ത്രി നടത്തിയത്. എന്നാൽ അത് വെറും പൊള്ളയാണെന്നും രാഹുൽ വിമർശിച്ചു.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. നമ്മുടെ യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ബജറ്റിൽ കണ്ടില്ല. തന്ത്രപരമായ പല കാര്യങ്ങളും ബജറ്റിൽ കണ്ടു. എന്നാൽ അതെല്ലാം വെറും വാക്കായി പോകുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ബജറ്റ് പ്രഖ്യാപനങ്ങളിൽ ആവർത്തനങ്ങളും പരസ്പര ബന്ധമില്ലായ്മയുമാണ് കാണുന്നത്. ഇതെല്ലാം സർക്കാറിെൻറ മാനസികാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
