ആരെയും കാണാൻ അനുവദിച്ചില്ല; ജുഡീഷ്യൽ കസ്റ്റഡിയിലെ ദുരനുഭവം വിവരിച്ച് ഉമർ ഖാലിദ്
text_fieldsന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡിക്കിടെയുണ്ടായ ദുരനുഭവം വിവരിച്ച് ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദ്. സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിച്ചില്ലെന്നും ഇത്രയും കാലം ഏകാന്ത തടവിന് സമാനമായ അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി കലാപ കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്നാണ് ഉമർ ഖാലിദ് ജുഡീഷ്യൽ കസ്റ്റഡിയിലായത്. ഡൽഹി കോടതിയിലാണ് ഖാലിദിെൻറ വെളിപ്പെടുത്തൽ.
സുരക്ഷയുടെ ഭാഗമായല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നെ ശിക്ഷിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അഡീഷണൽ ജയിൽ സുപ്രണ്ടിെൻറ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് മറ്റുള്ളവർ ചെയ്തത്. കഴിഞ്ഞ കുറേ ദിവങ്ങളായി മാനസികമായും ശാരീരികമായുമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടയിലും ഏകാന്ത തടവിന് സമാനമായ സ്ഥിതിയിൽ കഴിയുകയായിരുന്നുവെന്ന് ഉമർ ഖാലിദ് പറഞ്ഞു.
ഡൽഹി കലാപകേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 24 മുതൽ ഖാലിദ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇന്നായിരുന്നു കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡി ഒരു മാസത്തേക്ക് കൂടി നീട്ടണമെന്നാണ് ഡൽഹി പൊലീസിെൻറ ആവശ്യം. എന്നാൽ, കോടതി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

