Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്​ട്രീയത്തിനായി മതത്തെ ഉപ​യോഗിക്കാൻ അനുവദിക്കില്ല- അമിത്​ ഷാ

text_fields
bookmark_border
രാഷ്​ട്രീയത്തിനായി മതത്തെ ഉപ​യോഗിക്കാൻ അനുവദിക്കില്ല- അമിത്​ ഷാ
cancel

ബംഗളൂരു: രാഷ്​ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കർണാടകയിലെ ശിവയോഗി മന്ദിരത്തിലെത്തി വീരശൈവ സന്ന്യാസിമാരുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്​ട്രീയ നേട്ടത്തിനു വേണ്ടി മതത്തെ ഉപയോഗിക്കാൻ തങ്ങൾ അനുവദിക്കില്ല. താൻ ഇവിടെ എത്തിയത് രാഷ്ട്രീയക്കാരനായല്ല, നുഗ്രഹത്തിനായിട്ടാണെന്നും അമിത്​ ഷാ പറഞ്ഞു. 

വീരശൈവ- ലിംഗായത്ത്​ സമുദായങ്ങളെ വിഭജിക്കാൻ  അനുവദിക്കില്ല.  ലിംഗായത്തുകൾക്ക്​ പ്രത്യേക പദവി നൽകി വിഭജിക്കുകയെന്നത്​ കോൺഗ്രസ്​ ഗൂഢാലോചനയാണ്​. ഇൗ കുറ്റത്തിൽ ഒഴിഞ്ഞുമാറാൻ കോൺഗ്രസിനെ അനുവദിക്കില്ലെന്നും  അമിത്​ ഷാ പറഞ്ഞു.

ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ മത പദവി നല്‍കാനുള്ള അന്തിമ തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തിയിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not allow the use of religion for politics- Amit Shah
Next Story