നരേന്ദ്ര മോദിയെ ഭയക്കുന്നില്ല, പകരം ചിരിക്കാനാണ് തോന്നുന്നതെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തെയും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിലെ പ്രസംഗത്തില്‍ മോദി തന്റെ സമയം മുഴുവനും കോണ്‍ഗ്രസിനായാണ് ചെലവഴിച്ചതെന്ന് രാഹുല്‍ പരിഹസിച്ചു.
നരേന്ദ്ര മോദിയെ ഭയക്കുന്നില്ല.അദ്ദേഹത്തിന്റെ അഹങ്കാരം എന്നെ ചിരിപ്പിക്കുകയാണ് ചെയ്യുന്നത് -രാഹുല്‍ പറഞ്ഞു. 14 ന് തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
പാര്‍ലമെന്റിലെ പ്രസംഗങ്ങളില്‍ തന്റെ മുഴുവന്‍ സമയവും കോണ്‍ഗ്രസിനായി മാറ്റിവെച്ച പ്രധാനമന്ത്രി, ചൈനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല -രാഹുല്‍ കുറ്റപ്പെടുത്തി.
കേള്‍ക്കാന്‍ തയാറാകാത്ത, സഭയില്‍ വരാത്ത ആള്‍ക്ക് എങ്ങനെ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. ഇതിനും തന്റെ പ്രസംഗത്തില്‍ രാഹുല്‍ മറുപടി നല്‍കി.
ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദമൊന്നും എന്റെ അടുത്ത് ഫലിക്കുന്നില്ലെന്ന് മനസ്സിലായത് കൊണ്ടാണ് രാഹുല്‍ തന്നെ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്ന് മോദി അഭിമുഖത്തില്‍ പറഞ്ഞത്. ഞാനെന്തിന് നിങ്ങളെ കേള്‍ക്കണം? നരേന്ദ്ര മോദി നോട്ട് നിരോധനത്തിലൂടെയും തെറ്റായ ജി.എസ്.ടിയിലൂടെയും ഇന്ത്യയിലെ ചെറുകിട വ്യാപാരികളെയും ഇടത്തരം വ്യവസായങ്ങളെയും കര്‍ഷകരെയും തൊഴിലാളികളെയും നശിപ്പിച്ചുവെന്നും രാഹുല്‍ വിമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

