Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്തയല്ല, ഇത്​ ഡൽഹി...

ചന്തയല്ല, ഇത്​ ഡൽഹി എയർപോർട്ട്​; തിക്കിത്തിരക്കി ആയിരങ്ങൾ, കോവിഡ്​ ഹോട്ട്​സ്​പോട്ടാവുമെന്ന്​ ആശങ്ക

text_fields
bookmark_border
ചന്തയല്ല, ഇത്​ ഡൽഹി എയർപോർട്ട്​; തിക്കിത്തിരക്കി ആയിരങ്ങൾ, കോവിഡ്​ ഹോട്ട്​സ്​പോട്ടാവുമെന്ന്​ ആശങ്ക
cancel

ന്യൂഡൽഹി: ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടയിലും സാമൂഹിക അകലം പാലിക്കാൻ സാധിക്കാതെ ഡൽഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ. അന്താരാഷ്​ട്ര ടെർമിനലിൽ നിന്ന്​ നിന്ന്​ പുറത്ത്​ കടക്കണമെങ്കിൽ പലപ്പോഴും എട്ട്​ മണിക്കൂറോളം നീളുന്ന പ്രക്രിയയാണ്​ പൂർത്തിയാക്കേണ്ടത്​. ഇതിനിടക്ക്​ ആർ.ടി.പി.സി.ആർ പരിശോധനയും നടത്തണം. 3500 രൂപയാണ്​ പരിശോധനക്കായി ഈടാക്കുന്നത്​.

ഒമിക്രോൺ ഭീതി വിതച്ചതോടെ പല രാജ്യങ്ങളിലും നിന്നും എത്തുന്ന യാത്രികർക്ക്​ ഇപ്പോൾ ഇന്ത്യയിലെത്തിയതിന്​ ശേഷം ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണ്​. പരിശോധനക്കായി ഏകദേശം രണ്ട്​ മണിക്കൂറാണ്​ കാത്തിരിക്കേണ്ടത്​. സാമൂഹിക അകലം പാലിക്കാതെ ആർ.ടി.പി.സി.ആർ പരിശോധനക്കായി ആളുകൾ ഡൽഹി എയർപോർട്ടിലെ ക്യൂവിൽ നിൽക്കുന്നതിന്‍റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. റാപ്പിഡ്​ പി.സി.ആർ ടെസ്റ്റിന്​ പകരം 500 രൂപ മുടക്കി സാധാരണ പരിശോധനയാണ്​ നടത്തുന്നതെങ്കിൽ ഫലത്തിനായുള്ള കാത്തിരിപ്പ്​ എട്ട്​ മണിക്കൂർ വരെ നീളും.


ഇതിനൊപ്പം ഇമിഗ്രേഷൻ ഡെസ്​കുകളിൽ വലിയ ക്യൂവാണെന്ന്​ യാത്രക്കാർ പരാതിപ്പെടുന്നു. ഇത്രയും വലിയ ആൾക്കൂട്ടത്തിൽ ഒമിക്രോണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എങ്ങനെ പാലിക്കുമെന്ന ആശങ്കയാണ്​ യാത്രികർ ഉയർത്തുന്നത്​​. യാത്രക്കാരുടെ ബോർഡിങ്​ പാസിൽ ഏഴ്​ ദിവസം ക്വാറന്‍റീനിൽ ഇരിക്കണമെന്ന സീൽ പതിപ്പിക്കു​ന്നുണ്ടെങ്കിലും പിന്നീട്​ ഇതിനെക്കുറിച്ച്​ അന്വേഷണമൊന്നുമുണ്ടാവാറില്ലെന്ന്​ യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, കൊ​റോ​ണ ​വൈ​റ​സി​​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​​​​ക്രോ​ൺ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തിരുന്നു. താ​ൻ​സ​നി​യ​യി​ൽ​നി​ന്ന്​ വ​ന്ന 37 വ​യ​സ്സു​ള്ള ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ഒ​മി​ക്രോ​ൺ പോ​സി​റ്റി​വാ​യ​ത്. രാ​ജ​സ്ഥാ​നി​ൽ ഒ​മ്പ​തും മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഏ​ഴും കേ​സു​ക​ൾ കൂ​ടി ഞായറാഴ്​ച സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​വ​രു​ടെ എ​ണ്ണം 21 ആ​യി.


ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ യാ​ത്രാ പ​ശ്ചാ​ത്ത​ല​മു​ള്ള ഒ​രു​കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​പേ​ർ​ക്കാ​ണ്​ രാ​ജ​സ്ഥാ​നി​ലെ ജ​യ്​​പൂ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നൈ​ജീ​രി​യ​യി​ൽ​നി​ന്ന്​ വ​ന്ന മൂ​ന്നു​ പേ​ര​ട​ക്കം ഏ​ഴു​ പേ​രാ​ണ്​​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ രോ​ഗി​ക​ൾ. ഏ​​ഴു പേ​രും പു​ണെ ജി​ല്ല​ക്കാ​രാ​ണ്. ചി​ന്ത്​​വാ​ഡ പ്ര​ദേ​ശ​ത്തു​ള്ള കു​ടും​ബ​​ത്തെ കാ​ണാ​ൻ ​നൈ​ജീ​രി​യ​യി​ൽ നി​ന്നു വ​ന്ന അ​മ്മ​ക്കും ര​ണ്ട്​ പെ​ൺ​മ​ക്ക​ൾ​ക്കും നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​വ​രു​ടെ സ​ഹോ​ദ​ര​നും അ​ദ്ദേ​ഹ​ത്തി​െൻറ ര​ണ്ട്​ പെ​ൺ​മ​ക്ക​ൾ​ക്കു​മാ​ണ്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. പോ​സി​റ്റി​വാ​യ ഏ​ഴാ​മ​ത്തെ​യാ​ൾ ഫി​ൻ​ല​ൻ​ഡി​ൽ നി​ന്ന്​ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം വ​ന്ന​യാ​ളാ​ണ്.

ഡ​ൽ​ഹി​യി​ലെ ലോ​ക്​​നാ​യ​ക്​ ജ​യ​പ്ര​കാ​ശ്​ നാ​രാ​യ​ൺ ഹോ​സ്​​പി​റ്റ​ലി​ൽ നി​ന്ന്​ ജി​നോം സീ​ക്വ​ൻ​സി​ങ്ങി​ന്​ അ​യ​ച്ച 12 കേ​സു​ക​ളി​ലൊ​ന്നാ​ണ്​ ഒ​മി​ക്രോ​ൺ പോ​സി​റ്റി​വാ​യ​ത്. ഏ​താ​നും ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക്​ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​​ണ്ടെ​ന്ന്​​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങു​ന്ന​വ​രി​ൽ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ എ​ൽ.​എ​ൻ.​ജെ.​പി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക വാ​ർ​ഡ്​ തു​റ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - Not A Train Station, This Is Delhi Airport Under Omicron Rules
Next Story