ആരുടെയും പിൻഗാമിയല്ല; സന്യാസി മാത്രമെന്ന് യോഗി ആദിത്യനാഥ്
text_fieldsയോഗി ആദിത്യനാഥ്
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ തന്റെ റോളിനെ കുറിച്ച് പ്രതികരണം നടത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനസേവനത്തിനായി നിയോഗിക്കപ്പെട്ട സന്യാസിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞാൻ ആരുടെയും പിൻഗാമിയല്ല.സന്യാസിയെ പോലെ ജോലി ചെയ്യാനാണ് താൽപര്യമെന്നും രാഷ്ട്രീയഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് യോഗി ആദിത്യനാഥ് ഉത്തരം നൽകി. ഭാരതമാതാവിന്റെ സഹായിയെന്ന നിലയിൽ ഉത്തർപ്രദേശിന്റെ ഉത്തരവാദിത്തമാണ് തനിക്ക് നൽകിയിരിക്കുന്നത്. യു.പിക്ക് വേണ്ടി പ്രവർത്തിക്കുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഗൊരഖ്പൂരിലേക്ക് പോകാൻ തനിക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചാൽ സന്യാസിയായി പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലേക്ക് പോയി കൂടുതൽ ഉയർന്ന ചുമതല ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് ഗൊരഖ്പൂരിലേക്ക് പോയി മഠത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് തനിക്ക് താൽപര്യമെന്ന് യോഗി പറഞ്ഞു. ഗൗതമ ബുദ്ധനും ആദി ശങ്കരനും ഇന്ത്യയുടെ മത-സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ജ്ഞാനം നേടിയതിന് ശേഷം 36 വർഷത്തോളം ബുദ്ധൻ ഇന്ത്യയിൽ ചെലവഴിച്ചു. ശങ്കരചാര്യർ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് നാല് പീഠങ്ങൾ സ്ഥാപിച്ചു. ഇന്ത്യൻ സംസ്കാരത്തെ മനസിലാക്കാൻ ശ്രമിക്കുന്നവരുടെ മനസിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

