വ്യവസായ നിക്ഷേപ പ്രോത്സാഹന നയം നഷ്ടപ്പെട്ട് വടക്കുകിഴക്കൻ മേഖല
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 46 വർഷമായി അനുവദിച്ചിരുന്ന പ്രത്യേക സംസ്ഥാന പദവി എടുത്തുകളഞ്ഞ കേന്ദ്രം, വ്യവസായ നിക്ഷേപ പ്രോത്സാഹന നയവും നിർത്തി. ഇൗ മേഖലയിൽ വികസനവും കൂടുതൽ കേന്ദ്ര ധനസഹായവും നൽകുമെന്ന് വാഗ്ദാനംചെയ്ത ബി.ജെ.പിയും കേന്ദ്ര സർക്കാറും സംസ്ഥാനങ്ങളെ ഞെരുക്കുകയാണെന്ന് വിമർശനമുയർന്നു. അസം, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളിൽ ഭരണം കൈയാളുന്ന ബി.ജെ.പി, ഭേദഗതി ബില്ലിലൂടെ അസമിെൻറ സാമൂഹിക സന്തുലനം അട്ടിമറിച്ച് ഗുജറാത്തിന് സമാനമാക്കുകയാണെന്നാണ് ആക്ഷേപം.
കേന്ദ്ര ധനസഹായവും കേന്ദ്രാവിഷ്കൃത പദ്ധതികളും ഉൾപ്പെടെ നൽകി വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഭൗതിക സാഹചര്യം വർധിപ്പിക്കാൻ 1969ലാണ് പ്രത്യേക സംസ്ഥാന പരിഗണന അന്നത്തെ കേന്ദ്ര സർക്കാർ നൽകിയത്. എന്നാൽ, 2015ൽ ബി.ജെ.പി സർക്കാർ ഇൗ പദവി നിർത്തലാക്കാൻ കേന്ദ്ര ധനകാര്യ കമീഷന് ശിപാർശ നൽകി. ഇൗ മാർച്ച് ഒമ്പതിന് ലോക്സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പി. രാധാകൃഷ്ണൻ ഇക്കാര്യം സ്ഥിരീകരിച്ചു. പതിനാലാം ധനകാര്യ കമീഷൻ പ്രത്യേക പരിഗണന സംസ്ഥാനങ്ങളെന്നും അല്ലാത്തതെന്നും തരംതിരിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രത്യേക പരിഗണന സംസ്ഥാനങ്ങൾ വേണ്ടെന്ന കേന്ദ്രത്തിെൻറ ശിപാർശ ധനകാര്യ കമീഷൻ അംഗീകരിച്ചതോടെ അത് ഇല്ലാതായെന്നും മന്ത്രി മറുപടി നൽകി. ഇതിനുപുറെമ, മേഖലയിൽ വ്യവസായ വളർച്ചക്ക് സഹായകമായ ‘വടക്കുകിഴക്കൻ മേഖല വ്യവസായ നിക്ഷേപ പ്രോത്സാഹന നയം’ (എൻ.ഇ.െഎ.െഎ.പി.പി) നിർത്തിെവക്കുക കൂടി ചെയ്തതോടെ വികസനമുരടിപ്പിലേക്ക് നീങ്ങുകയാണ്.
വൻകിട, ചെറുകിട വ്യവസായങ്ങൾക്ക് ധനസഹായമടക്കം നൽകുന്നതായിരുന്നു ഇത്. പകരം മുഴുവൻ മേഖലക്കുമായി 2020വരെ 3,000 കോടി രൂപ വകയിരുത്തി ‘വടക്കുകിഴക്കൻ വ്യവസായ വികസന പദ്ധതി’ പ്രഖ്യാപിക്കുകയായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി കണ്ണിൽ പൊടിയിടാനുള്ള പരിപാടിയാണിതെന്ന വിമർശനം ആണ് ഉയരുന്നത്. ഇതിനുപുറെമയാണ് അസമിൽ നടപ്പാക്കുന്ന പൗരാവകാശ ഭേദഗതി നിയമം സംസ്ഥാനത്തിെൻറ സാമൂഹിക സന്തുലനാവസ്ഥ അട്ടിമറിക്കുമെന്ന ആശങ്ക.
ബംഗ്ലാദേശിൽനിന്നുള്ള കടന്നുകയറ്റക്കാരെ തടയുന്നതിനായാണ് നിയമ ഭേദഗതി എന്നാണ് സർക്കാറും ബി.ജെ.പിയും അവകാശപ്പെടുന്നത്. എന്നാൽ, 97 വ്യത്യസ്ത ഗോത്രവർഗങ്ങളുള്ള അസമിെൻറ സാമൂഹികാന്തരീക്ഷംതന്നെ തകിടം മറിക്കുന്നതായി ഇത് മാറുമെന്നാണ് ആശങ്ക.
വടക്കുകിഴക്കൻ മേഖല സ്ഥാനങ്ങളുടെ പ്രത്യേക പരിഗണന പദവി എടുത്തുകളയുകയും കാവിവത്കരണം നടപ്പാക്കുകയുംചെയ്യുന്ന നടപടികളെ പ്രതിരോധിക്കുമെന്ന് 200 സാമൂഹിക, ബഹുജന സംഘടനകളുടെ പൊതുവേദിയായ ഭൂമി അധികാർ ആന്ദോളൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. വ്യവസായവത്കരണത്തിന് സഹായകമാവുന്ന നയംതന്നെ എടുത്തുകളഞ്ഞശേഷം പദ്ധതി പ്രഖ്യാപിക്കുന്നതുവഴി വികസന വളർച്ച മുരടിപ്പിലേക്കാണ് പോകുന്നതെന്ന് കൃഷക് മുക്തി സംഗ്രാം സമിതി പ്രസിഡൻറ് അഖിൽ ഗോഗോയ് പറഞ്ഞു.
മേഖലയിൽ നിന്നുള്ള നാല് ബി.ജെ.പി മുഖ്യമന്ത്രിമാർ പ്രത്യേക പരിഗണനാ സംസ്ഥാനപദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയില്ല. സ്വാതന്ത്ര്യത്തിനു മുമ്പ് സാമ്പത്തികമായി ഏറെ മുന്നിലായിരുന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. സ്വാതന്ത്ര്യത്തോടെ രാജ്യം വിഭജിക്കെപ്പട്ടേപ്പാൾ വ്യാപാര ഇടനാഴികൾ മുറിഞ്ഞ് അവികസനത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ത്രിപുരയിൽ നിന്നുള്ള സി.പി.എം എം.പി ജിതേന്ദ്ര ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
