പ്രത്യേക സൈനികാധികാര നിയമം ബാധകമായ മേഖലകൾ കുറച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: അഫ്സ്പ നിയമപരിധിയിൽ വരുന്ന മേഖലകൾ കുറച്ച് കേന്ദ്രസർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നാഗാലാൻഡ്, അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന കരിനിയമങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പ്രദേശത്തെ സുരക്ഷ വർധിച്ചതും വലിയ വികസന പ്രവർത്തനങ്ങളുമാണ് ഇളവ് അനുവദിക്കാൻ കാരണമെന്ന് അമിത് ഷാ വിശദീകരിച്ചു.
കാലങ്ങളായി അവഗണിക്കപ്പെട്ട പ്രദേശം പുതിയ സമാധാനത്തിലേക്ക് ചുവടുവെക്കുകയാണെന്ന് അമിത് ഷാ ട്വിറ്ററിൽ കുറച്ചു. അഫ്സ്പ പൂർണമായും പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി നിയമത്തിൽ ചില ഇളവുകളാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് പറഞ്ഞു. ചില മേഖലകളിൽ നിയമം നിലനിൽക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
സൈന്യത്തിന് പ്രത്യേക അധികാരം നൽകിയിരുന്ന നിയമമായിരുന്നു അഫ്സ്പ. നിയമമനുസരിച്ച് സൈന്യത്തിന് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാം. നേരത്തെ വടക്കു-കിഴക്കൻ മേഖലകളിൽ അഫ്സ്പക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

