Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതണുത്ത്​ വിറച്ച്​...

തണുത്ത്​ വിറച്ച്​ ഉത്തരേന്ത്യ ​

text_fields
bookmark_border
തണുത്ത്​ വിറച്ച്​ ഉത്തരേന്ത്യ ​
cancel

ന്യൂ​ഡ​ല്‍ഹി: ത​ണു​ത്തു​വി​റ​ച്ച്​്​ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ. ശ​നി​യാ​ഴ്​​ച പ​ല​യി​ട​ങ്ങ​ളി​ ലും 14 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​ രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്ത്​ ശ​ന ി​യാ​ഴ്​​ച രാ​വി​ലെ 2.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​​ ആ​ണ്​ താ​പ​നി​ല. അ​തി​ശൈ​ത്യ​ത്തോ​ടൊ​പ്പം വാ​യു മ​ലി​നീ​ക​ര​ ണ​വും ഡ​ൽ​ഹി​യി​ൽ രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​ബി​ലെ അ​മൃ​ത്​​സ​റി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ല്‍ഷ്യ​സി​ലെ​ത്തി.

ആ​ഗ്ര​യി​ൽ 1.7 ആ​ണ്​. ച​ണ്ഡി​ഗ​ഢ്​, ലു​ധി​യാ​ന, അം​ബാ​ല, ഗു​ഡ്​​ഗാ​വ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചും പ​ത്താ​ന്‍കോ​ട്ട് ര​ണ്ടു ഡി​ഗ്രി സെ​ല്‍ഷ്യ​സു​മാ​ണ്​ താ​പ​നി​ല. 19 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ​യാ​ണ്​​ വി​വി​ധ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കൂ​ടി​യ താ​പ​നി​ല. അ​തി​ശൈ​ത്യ​ത്തോ​ടൊ​പ്പം മൂ​ട​ൽ​മ​ഞ്ഞും ക​ന​​ത്ത​തോ​ടെ റോ​ഡ്, റെ​യി​ൽ ഗ​താ​ഗ​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. കാ​ഴ്​​ച​പ്പ​രി​ധി കു​റ​ഞ്ഞ​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ്​ ട്രെ​യി​നു​ക​ൾ ഒാ​ടു​ന്ന​ത്​. വാ​ഹ​ന​ങ്ങ​ൾ പ​ര​സ്​​പ​രം കാ​ണാ​തെ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തും വ​ർ​ധി​ച്ചു.

അം​ബാ​ല -ച​ണ്ഡീ​ഗ​ഢ്​​ ​ൈഹ​വേ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ശ​നി​യാ​ഴ്​​ച ഏ​ഴു​പേ​ർ​ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച ഹ​രി​യാ​ന​യി​ലെ പാ​നി​പ​ത്​ ​ൈഹ​വേ​യി​ൽ എ​ട്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ശൈ​ത്യം ഇൗ ​നി​ല​യി​ൽ തു​ട​രു​മെ​ന്ന്​​ കാ​ലാ​വ​സ്​​ഥ ​നി​രീ​ക്ഷ​ണ കേ​​ന്ദ്രം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ക​ശ്​​മീ​രി​ൽ താ​പ​നി​ല മൈ​ന​സ്​ ഏ​ഴു​ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ താ​ഴ്​​ന്നി​രു​ന്നു. ത​ടാ​ക​ങ്ങ​ളെ​ല്ലാം മ​ഞ്ഞു​റ​ഞ്ഞ നി​ല​യി​ലാ​ണ്. രാ​വി​ലെ പ​ത്തു​മ​ണി ക​ഴി​ഞ്ഞി​ട്ടും വീ​ടു​ക​ളി​ലെ ടാ​പ്പു​ക​ളി​ൽ വെ​ള്ള​മൊ​ഴു​കാ​ത്ത സ്​​ഥി​തി​യാ​ണു​ള്ള​തെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north indiamalayalam newssevere cold
News Summary - North India shivers under severe cold
Next Story