Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരേന്ത്യ...

ഉത്തരേന്ത്യ അതിശൈത്യത്തിൽ; 34 ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
ഉത്തരേന്ത്യ അതിശൈത്യത്തിൽ; 34 ട്രെയിനുകൾ റദ്ദാക്കി
cancel

ന്യൂഡൽഹി: ഉ​ത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡൽഹിയിൽ പകൽ സമയത്ത്​ അഞ്ച്​ ഡിഗ്രി സെൽഷ്യസിൽ താഴെയാണ് അനുഭവപ്പെടുന്നത്​​. അയാനഗർ, പാലം, സഫ്ദർജങ്​ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം.

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്​ മൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ പുലർച്ചെ ഇറങ്ങുന്ന വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹിയിൽ നിന്നുള്ള 34 ട്രെയിൻ സർവീസുകൾ റദ്ദാക്കി.

പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യമാണ്​ അനുഭവപ്പെടുന്നത്​. വടക്ക്​ പടിഞ്ഞാറൻ മധ്യപ്രദേശിലും കഠിനമായ തണുപ്പാണ്​.

സാധാരണ ഡിസംബർ 25 മുതൽ ജനുവരി 15 വരെയാണ് ഡൽഹിയിൽ തണുപ്പ് കൂടാറുള്ളത്. ഇത്തവണ പതിവ് തെറ്റി, ഡിസംബർ പതിന്നാല് മുതൽ അതികഠിനമായ തണുപ്പും മൂടൽ മഞ്ഞുമാണ്​ അനുഭവപ്പെടുന്നത്​. കാലാവസ്ഥയിലുണ്ടായ മാറ്റം ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north indiaindia newscold waveLow temperaturecoldest December
News Summary - North India records coldest December day in over a century - India news
Next Story