Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉ​ത്ത​രേ​ന്ത്യ​ൻ...

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​

text_fields
bookmark_border
ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​
cancel
camera_alt?????? ?????? ??????? ???????? ???? ????????

ന്യൂ​ഡ​ൽ​ഹി: ശൈ​ത്യം ക​ന​ത്ത​തോ​ടെ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ 1.4 ഡി​ഗ്രി​ സെ​ൽ​ഷ്യ​സാ​ണ്​​ താ​പ​നി​ല. നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ര​ണ്ടാ​മ​ത്തെ അ​തി ശൈ​ത്യ​മാ​ണ്​ ഡ​ൽ​ഹി​യി​ൽ ഇ​ക്കു​റി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ജ​നു​വ​രി മൂ​ന്നു വ​രെ ഇ​തേ സ്​​ഥി​തി തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. കാ​റ്റും ശ​ക്​​ത​മാ​യ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ത്.

റോ​ഡ്, റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​ത​ത്തെ ക​ന​​ത്ത മ​ഞ്ഞ്​ സാ​ര​മാ​യി ബാ​ധി​ച്ചു. കാ​ഴ്​​ച​പ​രി​ധി 50 മീ​റ്റ​റി​ന്​ താ​ഴെ വ​ന്ന​തോ​ടെ നി​ര​വ​ധി വി​മാ​ന സ​ർ​വി​സു​ക​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു. 24 ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്​. റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ രൂ​പ​പ്പെ​ട്ട​ു. ശ​നി​യാ​ഴ്​​ച ഡ​ൽ​ഹി-​ജ​യ്​​പു​ർ ദേ​ശീ​യ പാ​ത​യി​ൽ 12 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​ പേ​ർ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coldmalayalam newsindia news
News Summary - North India Cold-India News
Next Story