Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുട്ടയും നൂഡിൽസും...

മുട്ടയും നൂഡിൽസും വേണമെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ്; അരമണിക്കൂറിൽ സാധനമെത്തി

text_fields
bookmark_border
മുട്ടയും നൂഡിൽസും വേണമെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ്; അരമണിക്കൂറിൽ സാധനമെത്തി
cancel

ബം​ഗ​ളൂ​രു: ലോ​ക് ഡൗ​ണി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ടി​നെ​ത്തു​ട​ർ​ന്ന് മാ​ഗി ന് യൂ​ഡി​ൽ​സും കോ​ഴി​മു​ട്ട​യും വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ട്വീ​റ്റ് ചെ​യ്ത് മം​ഗ​ളൂ​രു​വി​ലെ മെ​ ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ. ട്വീ​റ്റ് ചെ​യ്ത് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വ​ർ​ക്കാ​വ​ശ്യ​മാ​യ മാ​ഗി​യും കോ​ഴി​മു​ട്ട​യും അ​വ​രു​ടെ ഫ്ലാ​റ്റി​ലെ​ത്തി.


ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ സൗ​മ്യ സി​ങ് ആ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് ചെ​യ്ത​ത്. മം​ഗ​ളൂ​രു​വി​ലെ വ​നി​ത ഹോ​സ്​​റ്റ​ലി​ലാ​ണ് സൗ​മ്യ​യും മ​റ്റു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. ട്വീ​റ്റ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ക​ർ​ണാ​ട​ക അ​ർ​ബ​ൻ ഡെ​ല​പ്മ​െൻറ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​കേ​ഷ് സി​ങ് ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ദക്ഷി​ണ ക​ന്ന​ട​യു​ടെ കോ​വി​ഡ് വാ​ർ റൂ​മി​​െൻറ ചു​മ​ത​ല​യു​ള്ള എം.​പി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ലി​നെ​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് എം.​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ദ്യാ​ർ​ഥി​യു​ടെ ന​മ്പ​ർ ശേ​ഖ​രി​ച്ച് എ​ന്തൊ​ക്കെ​യാ​ണ് വേ​ണ്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട ആ​റ് പാ​ക്ക​റ്റ് മാ​ഗി​യും 12 കോ​ഴി​മു​ട്ട​യും അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹോ​സ്​​റ്റ​ലി​ൽ എ​ത്തി​ക്ക​ു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newscovid 19
News Summary - noodles eggs covid lockdown-india news
Next Story