Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാരാമിലിറ്ററി...

പാരാമിലിറ്ററി കാൻറീനുകളിൽ ഇനി സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം

text_fields
bookmark_border
പാരാമിലിറ്ററി കാൻറീനുകളിൽ ഇനി സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം
cancel

ന്യൂഡൽഹി: പാരാമിലിറ്ററി കാൻറീനുകളിൽ ജൂൺ ഒന്നുമുതൽ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം. ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു. 

ജൂൺ ഒന്നുമുതൽ പാരാ മിലിറ്ററി കാൻറീനുകളിൽ രാജ്യത്ത്​ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ വിൽപ്പന നടത്തുവെന്ന്​ കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ നടപടി. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക്​ പ്രോത്സാഹനം നൽകുന്നതിനായാണ്​ നടപടിയെന്നാണ്​ സർക്കാരി​​െൻറ വിശദീകരണം. 

നേരത്തെ ലഭ്യമായിരുന്ന മൈക്രോവേവ് ഓവനുകള്‍, പാദരക്ഷകള്‍ എന്നിവയുള്‍പ്പെടെയാണ് നീക്കം ചെയ്തത്. 
കൂടാതെ ന്യൂ​െട്ടല്ല, കിൻഡർ ജോയ്​, ടിക്​ ടാക്​, ഹോർലിക്​സ്​ ​ഒാട്​സ്​, യുറേക്ക ഫോർബ്​സ്​, ​ടോമ്മി ഹിൽഫിഗർ ഷർട്ട്​സ്, അഡിഡാസ് ബോഡി സ്​പ്രേ​ തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകില്ല. കൂടാതെ ചില ബ്രാൻഡുകളുടെ ഗൃഹോപകരണ ഉൽപ്പന്നങ്ങളും ലഭ്യമല്ലാതാകും. 

ഉൽപ്പന്നങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരിക്കും വിൽപ്പന. ആദ്യ വിഭാഗം പൂർണമായും രാജ്യത്ത്​ നിർമിക്കുന്നവയും രണ്ടാം വിഭാഗം അസംസ്​കൃത വസ്തുക്കൾ വിദേശത്തുനിന്നെത്തിച്ചശേഷം രാജ്യത്ത്​ നിർമിക്കുന്നവയും മൂന്നാം വിഭാഗം വിദേശ ഉൽപ്പന്നങ്ങളുമായിരിക്കും. കേന്ദ്രീയ ​െപാലീസ്​ കല്യാൺ ബന്ദറിനാണ്​ പാരാമിലിറ്ററി കാൻറീനുകളുടെ നടത്തിപ്പ്​ ചുമതല. കാറ്റഗറി ഒന്ന്​, കാറ്റഗറി രണ്ട്​ എന്നിവക്ക്​ കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പനക്ക്​ അനുവദിക്കും. കാറ്റഗറി 3-ന് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ മുതല്‍ പട്ടികയിൽനിന്ന്​ പുറത്താകും. 

വർഷം തോറും 2800 കോടി രൂപയുടെ വിൽപ്പനയാണ്​ പാരാ മിലിറ്ററി കാൻറീൻ വഴി നടക്കുന്നത്​. കേന്ദ്ര സായുധ സേനയുടെ ഭാഗമായ സെൻട്രൽ റിസർവ്​ പൊലീസ്​ ഫോഴ്​സ്​, ബോർഡർ സെക്യൂരിറ്റി ഫോഴ്​സ്​, സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സ്​, ഇൻഡോ തിബറ്റൻ ബോർഡർ ​െപാലീസ്​, നാഷനൽ സെക്യൂരിറ്റി ഗാർഡ്​ എന്നിവരാണ്​ പാരാ മിലിറ്ററി കാൻറീൻ ഉപയോഗിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNon SwadeshiParamilitary Canteens
News Summary - Non Swadeshi Products Dropped From Paramilitary Canteens -India news
Next Story