Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവശ്യ...

അവശ്യ വസ്തുക്കളല്ലാത്തവയുടെ ചരക്കുഗതാഗതവും അനുവദിക്കണം; സംസ്ഥാനങ്ങളോട്​ കേന്ദ്രം

text_fields
bookmark_border
goods-transport
cancel
camera_altARUN SANKAR/AFP / GETTY IMAGES

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിന ലോക്ക്ഡൗണിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങള ും ചരക്കുഗതാഗതം നിയന്ത്രണമില്ലാതെ അനുവദിക്കണമെന്ന്​​ നിർദേശിച്ച്​ കേന്ദ്ര സർക്കാർ. ആവശ്യ സാധനങ്ങളെന്നോ അല ്ലാത്തതെന്നോ ഭേദമില്ലാതെ ചരക്കുഗതാഗതം അനുവദിക്കാൻ​​ കേന്ദ്രം സംസ്ഥാനങ്ങളോട്​ കത്തിലൂടെയാണ്​ നിർദേശം​ നൽകിയത്​.

പത്രങ്ങളുടെ വിതരണം, പാലി​ന്റെ ശേഖരണവും വിതരണവും, പാൽ പാക്ക്​ ചെയ്യുന്ന വസ്​തുക്കളുടെ വരവ്​ എന്നിവ അനുവദിക്കണം. ശുചിത്വ ഉൽപ്പന്നങ്ങളായ സോപ്പ്​, ഹാൻഡ്​ വാഷ്​, ബോഡി വാഷ്​, ഷാംപൂ, ഡിറ്റർജൻറുകൾ, ടിഷ്യൂ പേപ്പറുകൾ, ടൂത്​ പേസ്റ്റ്​, സാനിറ്ററി പാഡ്​, ഡയപ്പർ തുടങ്ങിയവയുടെ വിതരണവും അനുവദിക്കണമെന്ന്​ കേന്ദ്രം അറിയിച്ചു.

അതിഥി തൊഴിലാളികൾക്കും വീടില്ലാത്തവർക്കും മറ്റും ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യാൻ സ്​റ്റേറ്റ്​ ഡിസാസ്റ്റർ റെസ്​പോൺസ്​ ഫോഴ്​സിനെ ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtgoods transport
News Summary - Non-Essential Goods Can Be Transported During Lockdown: Centre-india news
Next Story