Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ഭ​യ​കേ​ന്ദ്രം പീഡനം:...

അ​ഭ​യ​കേ​ന്ദ്രം പീഡനം: മുൻ മന്ത്രി മഞ്​ജു വർമക്കെതിരെ ജ്യാമമില്ലാ വാറണ്ട്​

text_fields
bookmark_border
Manju-vermma
cancel
camera_alt?????? ??????

ന്യൂഡൽഹി: മു​സ​ഫ​ർ​പു​ർ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്രതി ചേർക്കപ്പെട്ട ബി​ഹാ​ർ സാ​മൂ​ഹി​ക​ക്ഷേ​മ മുൻ മ​ന്ത്രി മ​ഞ്​​ജു വ​ർ​മക്കെതിരെ ജ്യാമമില്ലാ വാറണ്ട്​. ആയുധം കൈവശം വെച്ച കേസിലാണ്​ മഞ്​ജുഹൗൾ സബ്​ ഡിവിഷനൽ കോടതി വാറണ്ട്​ പുറപ്പെടുവിച്ചത്​. കേസിനെ തുടർന്ന്​ ഒളിവിലായ മഞ്​ജു വർമയെ കണ്ടെത്തി അറസ്​റ്റു ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്​.

ബിഹാർ അഭയകേന്ദ്രം പീഡനക്കേസുമായി ബന്ധപ്പെട്ട്​ സി.ബി.​െഎ നടത്തിയ പരി​േശാധനയിൽ മഞ്​ജു വർമയുടെ ഭർത്താവി​​​െൻറ ബന്ധു വീട്ടിൽ നിന്ന്​ 50 വെണ്ടിയുണ്ടകൾ കണ്ടെടുത്തിരുന്നു. തുടർന്ന്​ സി.ബി.​െഎ മഞ്​ജു വർമ​ക്കും ഭർത്താവ്​ ചന്ദ്ര​േശഖറിന​ുമെതിരെ കേസെടുത്തു. ഭർത്താവ്​ ചന്ദ്രശേഖറിന്​ ബിഹാർ പീഡനക്കേസിലെ മുഖ്യപ്രതി ബ്രിജേഷ്​ താക്കൂറുമായി ബന്ധമുണ്ടെന്നത്​ പുറത്തു വന്ന സാഹചര്യത്തിൽ​ മഞ്​ജു മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

അഭയകേന്ദ്രം പീഡനക്കേസിൽ മുൻ മന്ത്രിക്ക് പങ്കുണ്ടെന്ന്​ വ്യക്തമാകുന്ന തെളിവുകൾ അന്വേഷണസംഘത്തിന്​ ലഭിച്ചിട്ടും എന്ത​ുകൊണ്ട്​ അവരെ അറസ്​റ്റു ചെയ്യുന്നില്ലെന്ന്​ സുപ്രീം​കോടതി കഴിഞ്ഞ ദിവസം ബിഹാർ സർക്കാറിനോട്​ ആരാഞ്ഞിരുന്നു. കാബിനറ്റ്​ മന്ത്രിയായതിനാൽ അവർ നിയമത്തിന്​ മുകളിലല്ലെന്നും ഉടൻ അറസ്​റ്റുണ്ടാകണമെന്നും കോടതി താക്കീത്​ നൽകി.
കേസിൽ മ​ഞ്​ജു വർമയുടെ ഭ​ർ​ത്താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ വ​ർ​മ​ കഴിഞ്ഞ ദിവസം ബെഗുസാരൈ മഞ്ച്ഹൗൾ ജില്ലാ കോടതിയിൽ കീഴടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caseformer ministernon-bailable warrantshelter homeManju Verma
News Summary - Non-bailable warrant against Bihar former minister Manju Verma- India news
Next Story