പുരോഗമന എഴുത്തുകാരൻ പ്രഫ. കെ.എസ്. ഭഗവാനെതിരെ ജാമ്യമില്ലാ വാറന്റ്
text_fieldsകെ.എസ്. ഭഗവാൻ
ബംഗളൂരു: പുസ്തക രചനയുടെ പേരിൽ പുരോഗമന സാഹിത്യകാരൻ പ്രഫ. കെ.എസ്. ഭഗവാനെതിരെ ജാമ്യമില്ലാ വാറന്റ്. ' രാമ മന്ദിര യാകെ ബേഡ' (രാമക്ഷേത്രം എന്തുകൊണ്ട് വേണ്ട?) എന്നപുസ്തകത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ശിവമൊഗ്ഗ കൽമനെ ഗ്രാമപഞ്ചായത്തംഗം മഹാബലേശ്വര നൽകിയ സ്വകാര്യ പരാതിയിലാണ് ശിവമൊഗ്ഗ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷ നിയമം 295 (എ) വകുപ്പു പ്രകാരം ഭഗവാനെതിരെ കോടതി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാവണമെന്ന് കാണിച്ച് മൈസൂരു എസ്.പി സമൻസ് അയച്ചെങ്കിലും ഹാജരാവാതിരുന്നതോടെയാണ് കേസ് പരിഗണിച്ച ജഡ്ജ് ശ്രീശൈല ഭീംസെൻ ബാഗഡെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചത്.
വിവാദ പുസ്തകത്തിന്റെ കവർ
പ്രഫ. കെ.എസ്. ഭഗവാന്റെ 'രാമ മന്ദിര യാകെ ബേഡ' എന്നപുസ്തകം കർണാടക സർക്കാർ കഴിഞ്ഞവർഷം ജനുവരിയിൽ പൊതു ലൈബ്രറികളിൽ നിരോധിച്ചിരുന്നു. 2018ൽ ലഡായി പ്രകാശനയാണ് 138 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

