ശരീരത്തിൽ സ്പർശിച്ച് കടന്നുകളഞ്ഞയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി; അഭിനന്ദിച്ച് സമൂഹമാധ്യമങ്ങൾ
text_fieldsനോയിഡ: ശരീരത്തിൽ സ്പർശിച്ച് കടന്നുകളഞ്ഞയാളെ ഓടിച്ചിട്ട് പിടിച്ചശേഷം യുവതി കൈകാര്യം ചെയ്തു. വെള്ളിയാഴ്ച നോയിഡ സെക്ടർ 12ലാണ് സംഭവം.
നോയിഡയിൽ പെട്രോൾ പമ്പ് ജീവനക്കാരിയാണ് യുവതി. ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ സൈക്കിളിലെത്തിയ 40 വയസ് പ്രായം തോന്നിക്കുന്നയാൾ ശരീരത്തിൽ സ്പർശിച്ചശേഷം കടന്നുകളയുകയായിരുന്നു.
'വഴിനീളെ അവൻ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഞാൻ റോഡ് മുറിച്ചുകടക്കാനായി ശ്രമിച്ചപ്പോൾ ഒരു കാർ സമീപത്തുകൂടി പോയി. സുരക്ഷിതമായി മാറിയപ്പോൾ പിറകിലൂടെ വന്ന് അയാൾ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ശേഷം അയാൾ സൈക്കിളുമായി കടന്നുകളന്നു. പെട്ടന്ന് െഞട്ടിപ്പോയെങ്കിലും പിന്നീട് അയാളുടെ പിറകെ ഓടിയെത്തുകയായിരുന്നു' യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഒാടിച്ചിട്ട് പിടിച്ചശേഷം ഇയാളെ യുവതി മർദ്ദിച്ചു. ചിലർ ഇെതല്ലാം കണ്ടുനിൽക്കുന്നുണ്ടെങ്കിലും ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ ആറുവർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു ദുരനുഭവം. അയാൾ മാപ്പ് പറഞ്ഞെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞു.
യുവതി 40കാരനെ ഓടിച്ചിട്ട് പിടിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിലർ വിഡിയോയിൽ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെ നിരവധിപേരാണ് യുവതിക്ക് അഭിനന്ദനവുമായെത്തിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയതായും പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും നോയിഡ ഡി.സി.പി രൻവിജയ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

