Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂത്രമൊഴിക്കാൻ...

മൂത്രമൊഴിക്കാൻ സൈഡാക്കി; ബി.എം.ഡബ്ല്യുവുമായി കള്ളൻമാർ മുങ്ങി

text_fields
bookmark_border
മൂത്രമൊഴിക്കാൻ സൈഡാക്കി; ബി.എം.ഡബ്ല്യുവുമായി കള്ളൻമാർ മുങ്ങി
cancel

നോയിഡ: ഭാര്യാപിതാവി​​െൻറ ബി.എം.ഡബ്ല്യു കാറുമായി കറങ്ങുന്നതിനിടെ യുവാവിന്​ മൂത്രശങ്ക. വണ്ടി സൈഡാക്കി കാര്യം സാധിച്ച്​ തിരിച്ചുവന്നപ്പോൾ കാറി​​െൻറ സ്ഥാനത്ത്​ പൂടപോലുമില്ല. ഉത്തർപ്രദേശിലെ നോയിഡയിലാണ്​ ബി.എം.ഡബ്ല്യുവി​​െൻറ ആഡംബര കാറുമായി കള്ളൻമാർ അർധരാത്രി മുങ്ങിയത്​.

ഓഹരി ​ബ്രോക്കറായ റിഷഭ്​ അറോറ ഓടിച്ച ബി.എം.ഡബ്ല്യു എസ്​.യു.വിയാണ്​ അജ്ഞാത സംഘം അടിച്ചുമാറ്റിയത്​. മദ്യപിച്ച്​ ലക്കുകെട്ടിരുന്ന ഇയാൾ ഒരു പാർട്ടി കഴിഞ്ഞ്​ മടങ്ങവേയായിരുന്നു വാഹനം വഴിയിൽ നിർത്തിയത്​.​ കാർ ഭാര്യാ പിതാവി​​െൻറതാണെന്നും വാഹനത്തി​​െൻറ ലോണിൽ 40 ലക്ഷം രൂപയോളം അടച്ചുതീർക്കാനുണ്ടെന്നും റിഷഭ്​ പൊലീസിനോട്​ പറഞ്ഞു.

ബൈക്കിലെത്തിയ ഒരാൾ തനിക്ക്​ നേരെ തോക്ക്​ ചൂണ്ടിയാണ്​ വാഹനം എടുത്തുകൊണ്ടുപോയതെന്നും റിഷഭ്​ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ അമിതമായി മദ്യപിച്ചിരുന്നതിനാൽ അത്​ വിശ്വാസത്തിലെടുത്തിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു. മദ്യപിച്ച്​ വാഹനമോടിച്ചതിന്​ അയാൾക്കെതിരെ നടപടിയില്ലേ എന്ന ചോദ്യത്തിന്​, ദേശീയ പാതയിൽ കാർ മോഷണം നടന്നതിനാണ്​​ ഇപ്പോൾ പ്രധാന പരിഗണ നൽകുന്നതെന്നും പൊലീസ്​ പ്രതികരിച്ചു.

Show Full Article
TAGS:car robbery up uttar pradesh 
News Summary - Noida Man Driving BMW Stops To Urinate, Thieves Flee With Car-india news
Next Story