Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് കെട്ടിടത്തിൽനിന്ന് ചാടി; 12-ാം നിലയിൽ തങ്ങിനിന്ന് യുവാവ്, അത്ഭുത രക്ഷപ്പെടൽ VIDEO

text_fields
bookmark_border
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു
ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് കെട്ടിടത്തിൽനിന്ന് ചാടി; 12-ാം നിലയിൽ തങ്ങിനിന്ന് യുവാവ്, അത്ഭുത രക്ഷപ്പെടൽ VIDEO
cancel

നോയിഡ: ജോലി നഷ്ടപ്പെട്ട ദുഃഖത്തിൽ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അപാർട്മെന്‍റ് കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ ബാൽക്കണിയിൽ തങ്ങിനിന്നു. തുടർന്ന് ആളുകൾ എത്തി യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

നോയിഡയിൽ ഇന്ന് ഉച്ചക്ക് സൂപ്പർടെക്ക് കേപ്ടൗൺ ഹൗസിങ് സൊസൈറ്റിയിലായിരുന്നു സംഭവം. യുവാവ് ചാടുന്നതും ബാൽക്കണിയിൽ തങ്ങി നിന്നതും കണ്ട താമസക്കാർ ഉടൻ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.

ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നത്രെ. സമൂഹമാധ്യമത്തിൽ പ്രചരിച്ച ദൃശ്യത്തിന്‍റെ കമന്‍റ് ബോക്സിൽ, യുവാവിനെ രക്ഷിച്ചവർക്ക് നിരവധി നെറ്റിസൺസ് അഭിനന്ദനവുമായി രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Noida Man Attempts Suicide, Rescued By Residents While Hanging From 12th-Floor
Next Story