Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahua Moitra
cancel
Homechevron_rightNewschevron_rightIndiachevron_rightയോഗീജീ... വെറുപ്പും...

യോഗീജീ... വെറുപ്പും വർഗീയതയും കൊണ്ടുവരൂ, പക്ഷേ അവസാന വിജയം ഞങ്ങൾക്കാകും -മഹുവ മൊയ്​ത്ര

text_fields
bookmark_border

ന്യൂഡൽഹി: കർഷക പ്രക്ഷോഭം അടിച്ചമർത്താനുള്ള ഉത്തർപ്രദേശ്​ സർക്കാറിന്‍റെ നീക്കങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്​ത്ര. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശം അനുസരിച്ച്​ പ്രക്ഷോഭ സ്​ഥലത്തുനിന്ന്​ ആരും ഒഴിഞ്ഞുപോകില്ല. ഇത്​ ഞങ്ങളുടെ ഭൂമിയാണ്​. സമരം അടിച്ചമർത്താൻ എന്ത്​ മാർഗം ഉപയോഗിച്ചാലും പ്രക്ഷോഭത്തിൽനിന്ന്​ പിന്മാറില്ലെന്നും അവസാന വിജയം തങ്ങൾക്കാകുമെന്നും മഹു​വ മൊയ്​ത്ര ട്വിറ്ററിൽ കുറിച്ചു.

'​േയാഗിജി നിങ്ങളുടെ നിർദേശം അനുസരിച്ച്​ ആരും പ്രതിഷേധ സ്​ഥലത്തുനിന്ന്​ ഒഴിഞ്ഞുപോകില്ല. ഈ ഭൂമി ഞങ്ങളുടേതാണ്​. നിങ്ങൾ ജലപീരങ്കികൾ കൊണ്ടുവരൂ. നിങ്ങളുടെ പൊലീസുകാരെയും മങ്കി ബ്രിഗേഡുകളെയും കൊണ്ടുവരൂ. വെറുപ്പും വർഗീയതയും കൊണ്ടുവരൂ. ഞങ്ങൾ നേരി​ട്ടോളം, ഞങ്ങൾ തന്നെ വിജയിക്കും' -മഹുവ മൊയ്​ത്ര ട്വീറ്റ്​ ​െചയ്​തു.

റിപബ്ലിക്​ ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ വൻ പൊലീസ്​ സന്നാഹത്തെയും കേന്ദ്രസേനയെയുമാണ്​ സമരകേന്ദ്രങ്ങളിൽ വിന്യസിച്ചത്​. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗാസിപൂർ ഒഴിയണമെന്ന്​ യു.പി സർക്കാർ നോട്ടീസ്​ നൽകിയിരുന്നു. തുടർന്ന്​ ഡൽഹി, യു.പി പൊലീസ്​ സമരകേന്ദ്രം വളഞ്ഞതോടെ അതിർത്തികൾ സംഘർഷഭരിതമാകുകയായിരുന്നു.

നേതാക്കളെ പിടികൂടി സമരക്കാരെ ഒഴിപ്പിക്കാനായിരുന്നു സർക്കാർ നീക്കം. ഗാസിപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്​തു. സമരത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കിയതോടെ കർഷകരെ ഒഴിപ്പിക്കാനുള്ള നടപടികൾ നിർത്തിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahua MoitraYogi Adityanath
News Summary - Nobody will vacate any protest site Mahua Moitra
Next Story