Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപപ്പടം കഴിച്ച്​ ആരും...

പപ്പടം കഴിച്ച്​ ആരും കോവിഡ്​ മുക്​തരായിട്ടില്ല; വിമർശനങ്ങൾക്ക്​ ട്രോളിലൂടെ മറുപടിയുമായി റാവത്ത്​

text_fields
bookmark_border
പപ്പടം കഴിച്ച്​ ആരും കോവിഡ്​ മുക്​തരായിട്ടില്ല; വിമർശനങ്ങൾക്ക്​ ട്രോളിലൂടെ മറുപടിയുമായി റാവത്ത്​
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയുടെ കോവിഡ്​ പ്രതിരോധങ്ങൾക്കെതിരായ വിമർശനങ്ങൾക്ക്​ ട്രോളിലൂടെ മറുപടി നൽകി ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. സംസ്ഥാനത്ത്​ കോവിഡ്​ മുക്​തരാവുന്നവരുടെ എണ്ണം അതിവേഗം ഉയരുകയാണ്​. ബൃഹാൻ മുംബൈ കോർ​പ്പറേഷൻ ധാരാവിയിൽ നടപ്പാക്കിയ കോവിഡ്​ പ്രതിരോധ മാതൃകയെ ലോകാരോഗ്യ സംഘടന പോലും പ്രകീർത്തിച്ചിട്ടുണ്ട്​. പ്രദേശത്തെ രോഗബാധ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

എ​െൻറ അമ്മക്കും സഹോദരനും കോവിഡ്​ ബാധിച്ചു. ഇരുവരും രോഗമുക്​തി നേടി. മഹാരാഷ്​ട്രയിലെ നിരവധി പേർ കോവിഡിൽ നിന്ന്​ മുക്​തി നേടുകയാണ്​. ധാരാവിയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണ്​. ചിലർ മഹാരാഷ്​ട്രയുടെ പ്രതിരോധത്തെ വിമർശിക്കുന്നത്​ കണ്ടു. എനിക്ക്​ അവരോട്​ ഓർമിപ്പിക്കാനുള്ളത്​ പപ്പടം കഴിച്ച്​ ആരുടെയും കോവിഡ്​ മാറിയിട്ടില്ലെന്നതാണെന്നതാണെന്ന്​ റാവത്ത്​ പറഞ്ഞു.

കോവിഡ്​ ശമിപ്പിക്കുന്നതിന്​ പപ്പടത്തിന്​ കഴിയുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി അർജുൻ രാം മേഘാവാൽ രംഗത്തെത്തിയിരുന്നു. മേഘാവാലി​െൻറ പരാമർശം വ്യാപകമായ വിമർശനത്തിന്​ കാരണമാവുകയും ചെയ്​തിരുന്നു. ഈ സംഭവത്തെ ഓർമിപ്പിച്ചാണ്​ രാജ്യസഭയിൽ റാവത്തി​െൻറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenasanjay raut​Covid 19
News Summary - Nobody cured due to 'Bhabhiji papad': Sanjay Raut attacks Center attack
Next Story