Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സചിൻ, മുംബൈ ഇന്ത്യൻസ്​ താങ്കളുടെ മകന്​ നൽകിയ താങ്ങുവിലയാണ്​​ കർഷകരും ആവശ്യപ്പെടുന്നത്​- വൈറലായി ട്വീറ്റ്
cancel
Homechevron_rightNewschevron_rightIndiachevron_right''സചിൻ, മുംബൈ...

''സചിൻ, മുംബൈ ഇന്ത്യൻസ്​ താങ്കളുടെ മകന്​ നൽകിയ താങ്ങുവിലയാണ്​​ കർഷകരും ആവശ്യപ്പെടുന്നത്​''- വൈറലായി ട്വീറ്റ്

text_fields
bookmark_border


ചെന്നൈ: ഐ.പി.എൽ താരലേലത്തിൽ ലിറ്റിൽ ബ്ലാസ്റ്ററുടെ മകൻ അർജുൻ ടെണ്ടുൽക്കറെ അംബാനി കുടുംബത്തിന്‍റെ ഉടമസ്​ഥതയിലുള്ള മുംബൈ ഇന്ത്യൻസ്​ വാങ്ങിയത്​ അടിസ്​ഥാന വിലയായ 20 ലക്ഷം രൂപക്ക്​. ഇതിനു പിന്നാലെ സചിനെ പ്രതിസ്​ഥാനത്തുനിർത്തി ട്വീറ്റുകളുടെ പ്രവാഹം കണ്ടിരുന്നു. ബി.ജെ.പി സചിനെ വാങ്ങിയപ്പോൾ മകൻ അർജുനെ അംബാനി വാങ്ങിയെന്നു വരെ നിരവധി പ്രതികരണങ്ങൾ.

അതിലൊന്നാണ്​, കാർഷിക സമര വേലിയേറ്റങ്ങളുടെ കാലത്ത്​ കൂടുതൽ വൈറലായത്​. ''ഐ.പി.എൽ താരലേലത്തിനിടെ അർജുൻ ടെണ്ടുൽക്കറെ ആരും വാങ്ങിയില്ല. അതിനാൽ, അടിസ്​ഥാന വിലയായ 20 ലക്ഷം രൂപ നൽകി ​മുംബൈ ഇന്ത്യൻസ്​ (അംബാനി) അദ്ദേഹത്തെ വാങ്ങി. ഇനി ആരെങ്കിലും സചിന്​ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു- മകനെ വിറ്റുപോയിരിക്കുന്നത്​ താങ്ങുവിലക്കാണെന്ന്​... അതുതന്നെയാണ്​ ഇന്ത്യയിലെ കർഷകർ തേടുന്നതെന്നും''.

ആയിരക്കണക്കിന്​ പേർ റീട്വീറ്റ്​ ചെയ്​ത ട്വീറ്റിന്​ ലൈക്​ നൽകിയത്​ അതിന്‍റെ അനേക ഇരട്ടി പേർ.

''സ്വന്തക്കാർ വാങ്ങിയില്ലായിരുന്നുവെങ്കിൽ അർജുൻ​ന്​ പോയി വീട്ടിൽ വിശ്രമിക്കാമായിരുന്നു. പക്ഷേ, കർഷകർക്ക്​ അങ്ങനെ ഇരിക്കാനാവില്ല​ല്ലോ. അതുകൊണ്ടാണ്​ എ.പി.എം.സികളില്ലാത്ത ബിഹാറിലും മറ്റു സംസ്​ഥാനങ്ങളിലും ഇപ്പോൾ താങ്ങുവിലയിലും കുറഞ്ഞ പണത്തിന്​ കർഷകർ സ്വന്തം വിളകൾ വിൽക്കേണ്ടിവരുന്നത്​. കർഷക നിയമങ്ങൾ നടപ്പായാൽ അത്​ ഇന്ത്യ മൊത്തം വ്യാപിക്കും'- എന്നാണ്​ ഒരാളുടെ പ്രതികരണം. സത്യമായും പറഞ്ഞത്​ ശരിയെന്ന്​ മറ്റുള്ളവർ പറയുന്നു.

എസിദ്ദു എന്ന ഹാൻഡ്​ലിൽനിന്നാണ്​ ഈ ട്വീറ്റ്​.

കർഷക സമരത്തെ അനുകൂലിച്ച്​ ​അമേരിക്കൻ പോപ്​ ഗായിക രിഹാനയും പിന്നാലെ സ്വീഡിഷ്​ പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗുമുൾപെടെ രംഗത്തുവന്നത്​ ആഗോള ശ്രദ്ധ നേടിയതിനു പിന്നാലെ കർഷക സമരത്തിൽ വിദേശ ഇടപെടൽ വേണ്ടെന്നുപറഞ്ഞ്​ സചിൻ ട്വിറ്ററിൽ രംഗത്തുവന്നിരുന്നു. ഇന്ത്യ ഒന്നാണെന്നും വിദേശ ശക്​തികൾ ഈ വിഷയങ്ങളിൽ ഇട​പെടേണ്ടെന്നും ട്വീറ്റിട്ടതിനെതിരെ നിരവധി പേരാണ്​ രംഗത്തെത്തിയത്​. ഇതിന്‍റെ തുടർച്ചയായാണ്​ ഐ.പി.എൽ താരലേലവും വിഷയമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbaniMSPArjun Tendulkar20 lacs
News Summary - Nobody bought Arjun Tendulkar during the IPL auctions and hence, Mumbai Indians (Ambani) bought him for his base price of Rs.20 lacs
Next Story