Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൂഹ് സംഘർഷം: കാരണം...

നൂഹ് സംഘർഷം: കാരണം മോ​നു മ​നേ​സ​റി​ന്റെ വി​ഡി​യോ?

text_fields
bookmark_border
Noah conflict
cancel
camera_alt

ഹരിയാനയിലെ ബാദ്ഷാപൂരിൽ ചൊവ്വാഴ്ച അക്രമികൾ

തകർത്ത കട

ഗു​രു​ഗ്രാം: ബ​ജ്ര​ങ്ദ​ൾ പ്ര​വ​ർ​ത്ത​ക​നും സ്വ​യം​പ്ര​ഖ്യാ​പി​ത പ​ശു​സം​ര​ക്ഷ​ക​നു​മാ​യ മോ​നു മ​നേ​സ​റി​ന്റെ വി​ഡി​യോ ഗു​രു​ഗ്രാ​മി​ന് സ​മീ​പ​മു​ള്ള നൂ​ഹി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ട്. നൂ​ഹി​ൽ വി.​എ​ച്ച്.​പി ന​ട​ത്തി​യ മ​ത​ഘോ​ഷ​യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന് മോ​ഹി​ത് യാ​ദ​വ് എ​ന്ന മോ​നു മ​നേ​സ​ർ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഘോ​ഷ​യാ​ത്ര​യി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ അ​നു​യാ​യി​ക​ളെ ആ​ഹ്വാ​ന​വും ചെ​യ്തു. എ​ന്നാ​ൽ, സം​ഘ​ർ​ഷ​സാ​ധ്യ​ത ഭ​യ​ന്ന് വി.​എ​ച്ച്.​പി ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ മാ​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു. മ​നേ​സ​ർ പ​​​​ങ്കെ​ടു​ക്കു​മെ​ന്ന വാ​ർ​ത്ത ഘോ​ഷ​യാ​​ത്ര ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഭീ​വാ​നി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ന്നു​കാ​ലി വ്യാ​പാ​രി​ക​ളാ​യ ജു​നൈ​ദി​നെ​യും ന​സീ​റി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല.

മേ​വാ​ത്തി​ലെ ഒ​രു പ​ശു​സം​ര​ക്ഷ​ക സം​ഘ​ത്തി​ന്റെ നേ​താ​വാ​യ മോ​നു മ​നേ​സ​ർ, പ​ശു സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ കു​പ്ര​സി​ദ്ധ​നാ​ണ്.

2019ൽ ​പ​ശു​ക​ട​ത്തു​കാ​രെ പി​ന്തു​ട​രു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് അ​ദ്ദേ​ഹം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. 2015ൽ ​പ​ശു സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ൽ വ​ന്ന​തി​ന് ശേ​ഷം ഹ​രി​യാ​ന സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച ജി​ല്ലാ പ​ശു സം​ര​ക്ഷ​ണ ടാ​സ്‌​ക് ഫോ​ഴ്‌​സി​ലും അം​ഗ​മാ​ണ്. യൂ​ട്യൂ​ബി​ലും ഫേ​സ്ബു​ക്കി​ലും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്‌​സു​ള്ള മോ​നു മ​നേ​സ​ർ ത​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ ആ​യു​ധ​ങ്ങ​ളു​ടെ​യും കാ​റു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ പ​തി​വാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noah conflict
News Summary - Noah conflict
Next Story