Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയശ്വന്ത്​പുര- കണ്ണൂർ...

യശ്വന്ത്​പുര- കണ്ണൂർ എക്​സ്​പ്രസ്​ ഇല്ല; വടക്കൻ കേരളത്തിൽനിന്ന്​ ബംഗളൂരു യാത്ര ദുഷ്​കരം

text_fields
bookmark_border
Yaswanthpura-kannur
cancel

ബംഗളൂരു: കർണാടകയിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചിട്ടും ബംഗളൂരുവിൽനിന്ന്​ വടക്കൻ കേരളത്തിലേക്കുള്ള ഏക ട്രെയിനായ യശ്വന്ത്​പുര - കണ്ണൂർ എക്​സ്​പ്രസ്​ (16527) ഇതുവരെ ഒാടിത്തുടങ്ങിയില്ല. കർണാടകയിൽ കോവിഡ്​ സാഹചര്യം നിയന്ത്രണ വിധേയമാവുകയും വാണിജ്യസ്​ഥാപനങ്ങളടക്കം പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുകയുംചെയ്​തിട്ടും വടക്കൻ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക്​ എത്തിച്ചേരാൻ യാത്രാ മാർഗമി​ല്ല.

ഹോട്ടൽ, ബേക്കറി തൊഴിലാളികളും കച്ചവടക്കാരും അടക്കം ആയിരക്കണക്കിന്​ പേരാണ്​ ഇത്തരത്തിൽ പ്രയാസപ്പെടുന്നത്​. ഒാരോ റൂട്ടിലെയും യാത്രക്കാരുടെ തിരക്ക്​ കണക്കിലെടുത്താണ്​ ട്രെയിൻ അനുവദിക്കുന്നതെന്നാണ്​ റെയിൽവെയുടെ വാദമെങ്കിലും യശ്വന്ത്​പുര^ കണ്ണൂർ എക്​സ്​പ്രസ്​ പുനരാരംഭിക്കാത്തതിന്​ പിന്നിൽ മറ്റു ചില താൽപര്യങ്ങളാണെന്നാണ്​ ആരോപണം.

ബംഗളൂരുവിൽനിന്ന്​ തെക്കൻ കേരളത്തിലേക്കുള്ള പല ട്രെയിനുകളും പുനരാരംഭിച്ചിട്ടും വടക്കൻ കേരളത്തിലേക്കുള്ള ട്രെയിനിന്​ മാത്രം അവഗണനയാണ്​. ബംഗളൂരു- കന്യാകുമാരി ​െഎലൻറ്​ എക്​സ്​പ്രസ്​ (06526), ബംഗളൂരു- എറണാകുളം ഇൻറർസിറ്റി സൂപ്പർഫാസ്​റ്റ്​ (02677), ബാനസവാടി- എറണാകുളം (06130), മൈസൂരു- കൊച്ചുവേളി (06315), കൊച്ചുവേളി ഹംസഫർ (06320), ബാനസ്​വാടി -എറണാകുളം സ്​പെഷൽ (06162) എന്നീ ട്രെയിനുകളാണ്​ ബംഗളൂരുവിൽനിന്ന്​ തെക്കൻ കേരളത്തിലേക്ക്​ നിലവിൽ സർവിസ്​ നടത്തുന്നത്​.

കേരളത്തിൽനിന്ന്​ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക്​ ഇതുവരെ കേരള ആർടി.സി ബസ്​ സർവിസ്​ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തിൽ കർണാടക സർക്കാറി​െൻറ മറുപടി കാത്തിരിക്കുകയാണെന്നാണ്​ ഗതാഗത മന്ത്രി ആൻറണി രാജുവി​െൻറ പ്രതികരണം. ഇരു സംസ്​ഥാനങ്ങളിലും കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയതിനാൽ കർണാടക ആർ.ടി.സി സർവിസ്​ പ്രഖ്യാപിച്ച ജൂലൈ 12 മുതൽ സർവിസ്​ നടത്താൻ കേരള ആർ.ടി.സിയും തയാറാണെന്നാണ്​ കർണാടകയെ കേരളം അറിയിച്ചത്​.

കർണാടക സർക്കാറിൽനിന്നുള്ള മറുപടി ലഭിച്ചശേഷമേ ഏതൊക്കെ റൂട്ടുകളിൽ എത്ര സർവിസ്​ എന്ന കാര്യം തീരുമാനിക്കൂ. അതേസമയം, കർണാടക ആർ.ടി.സി കേരളത്തിലേക്കുള്ള അന്തർ സംസ്​ഥാന സർവിസുകൾ ജൂലൈ 12 മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്​. ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂർ എന്നിവിടങ്ങളിൽനിന്ന്​ കേരളത്തി​​േലക്കുള്ള സർവിസുകളാണ്​ പുനരാരംഭിക്കുന്നത്​.

കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കുറിനുള്ളിൽ എടുത്ത കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റോ കോവിഡ്​ വാക്​സിൻ ഒറ്റത്തവണ​െയങ്കിലും സ്വീകരിച്ചതി​െൻറ രേഖയോ കൈയിൽ കരുതണം. യശ്വന്ത്​പുര -കണ്ണൂർ എക്​സ്​പ്രസി​െൻറ കാര്യത്തിൽ ദക്ഷിണ പശ്​ചിമ ​െറയിൽവെ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നതിനാൽ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന്​ വടക്കൻ കേരളത്തിലേക്ക്​ ബസ്​ സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രാക്കാർ. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCYashwant Pura-Kannur Express
News Summary - No Yashwant Pura-Kannur Express; Traveling from North Kerala to Bangalore is difficult
Next Story