സർക്കാർ ഗസ്റ്റ് ഹൗസുകളിലെ വി.ഐ.പി പരിഗണന അവസാനിപ്പിക്കാനൊരുങ്ങി ഹിമാചൽ
text_fieldsന്യൂഡൽഹി: സർക്കാർ ഗസ്റ്റ്ഹൗസുകളിൽ എം.എൽ.എമാർക്കും ഉദ്യോഗസ്ഥർക്കും നൽകിവരുന്ന വി.ഐ.പി പരിഗണന നിർത്തലാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. തിങ്കളാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിലണ് ഹിമാചൽ ഭവനിലേയും ഹിമാചൽ സദനിലേയും വി.ഐ.പി പരിഗണന നിർത്താൻ തീരുമാനിച്ചത്.
തീരുമാനം നടപ്പാകുന്നതോടെ എം.എൽ.എമാരും ഉദ്യോഗസ്ഥരും സാധാരണ പൗരൻമാരെപ്പോലെ ഗസ്റ്റ്ഹൗസുകളിലെ സേവനം ലഭ്യമാകുന്നതിനായി പണം നൽകേണ്ടിവരും. എം.എൽ.എമാരുടെ കുടുംബാംഗങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്.
മന്ത്രിസഭ വിപുലീകരണം ഉടൻ ഉണ്ടാകുമെന്നും മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ഒറ്റപെൻഷൻ പദ്ധതിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമെന്നും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

