ഗതാഗത സൗകര്യമില്ല; ഗർഭിണിയെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന് ബന്ധുക്കൾ, ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു
text_fieldsജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. മാർവാ തെഹ്‌സിലിലുള്ള ദേഹർണ ഗ്രാമത്തിലെ ഷായിസ്ത ബീഗം എന്ന യുവതിക്കാണ് തന്‍റെ കുഞ്ഞിനെ നഷ്ടമായത്. പ്രദേശത്ത് റോഡോ ഗതാഗത സൗകര്യമോ ഇല്ലാത്തതിനാൽ വാഹനം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് ആരോഗ്യനില വഷളായ ഗർഭിണിയായ യുവതിയെയും തോളിലേറ്റി ബന്ധുക്കൾ കിലോമീറ്ററുകളോളം നടന്നാണ് പ്രധാനറോഡിലെത്തിച്ചത്. എന്നാൽ പിന്നീട് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരണപ്പെടുകയായിരുന്നു.
നവാപച്ചിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഗൈനക്കോളജിസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പിന്നീട് തങ്ങളുടെ സമ്പാദ്യം മുഴുവൻ ചിലവഴിച്ച് അവർ അനന്തനാഗിലെ മെഡിക്കൽ കോളജിലേക്ക് 120 കിലോമീറ്റർ യാത്ര ചെയ്താണ് യുവതിയെ എത്തിച്ചത്. മലയോരമേഖലയായ ഇവിടെ കാലങ്ങളായി ഗതാഗതസൗകര്യം ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

