മുംബൈ: മരണസമയത്ത് യുവനടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നില്ലെന്ന് സി.ബി.െഎ വൃത്തങ്ങൾ. സുശാന്തിെൻറ ആന്തരികാവയവങ്ങളിൽ പരിശോധന നടത്തിയ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ (എയിംസ്) ഫോറൻസിക് വിദഗ്ധർ നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, നടെൻറ മരണവുമായി ബന്ധപ്പെട്ട സംശയങ്ങളൊന്നും തള്ളിയിട്ടില്ലെന്നും എല്ലാ വശങ്ങളും അന്വേഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ആത്മഹത്യ പ്രേരണക്കുറ്റത്തിൽ അന്വേഷണം തുടരുമെന്നാണ് സൂചന.
റിയയും സഹോദരനും മയക്കുമരുന്ന് കണ്ണിയിലെ സജീവാംഗങ്ങളെന്ന്
മുംബൈ: നടി റിയ ചക്രബർത്തിയും സഹോദരൻ ഷോവിക്കും മയക്കുമരുന്ന് കണ്ണികളിലെ സജീവാംഗങ്ങളാണെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബോംബെ ഹൈകോടതിയിൽ. നടൻ സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇരുവരുടെയും ജാമ്യത്തെ എതിർത്താണ് നാർകോട്ടിക് ബ്യൂറോയുടെ സത്യവാങ്മൂലം. ഇവർ സമൂഹത്തിലെ ഉന്നതർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിൽ സജീവ പങ്ക് വഹിച്ചിരുന്നതായും എൻ.സി.ബി പറഞ്ഞു.