Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ''ഇത് സ്റ്റാലിൻ തരുന്ന ഉറപ്പ്, തമിഴ്നാട്ടിൽ സി.എ.എ നടപ്പാക്കില്ല''
text_fieldsbookmark_border
ചെന്നൈ: കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എം.കെ സ്റ്റാലിൻ. ഏപ്രിൽ ആറിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് സ്റ്റാലിന്റെ പരാമർശം.
ജോളർപേട്ടിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിക്കവേയായിരുന്നു സ്റ്റാലിന്റെ പരാമർശം. എ.ഐ.ഡി.എം.കെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നാടകം കളിക്കുകയാണെന്നും ഞങ്ങൾ ആദ്യം മുതലേ സി.എ.എയെ എതിർത്തവരാണെന്നും സ്റ്റാലിൻ പറഞ്ഞു.
''ഞാൻ ഉറപ്പുനൽകുന്നു. നമ്മൾ അധികാരത്തിലെത്താൻ പോകുന്നുവെന്നതിന് സംശയമൊന്നുമില്ല. നമ്മൾ അധികാരത്തിലെത്തിയാൽ സി.എ.എ തമിഴ്നാട്ടിൽ നടപ്പാക്കില്ല. ഇത് സ്റ്റാലിൻ നൽകുന്ന ഉറപ്പാണ്'' -സ്റ്റാലിൻ പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച കാര്യവും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Next Story

