Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.എൽ.എമാരെ...

എം.എൽ.എമാരെ തടഞ്ഞുവെച്ചതിന്​ പിന്നിൽ ശിവരാജ്​ ചൗഹാൻ - മന്ത്രി ജിതു പട്​വാരി

text_fields
bookmark_border
എം.എൽ.എമാരെ തടഞ്ഞുവെച്ചതിന്​ പിന്നിൽ ശിവരാജ്​ ചൗഹാൻ - മന്ത്രി ജിതു പട്​വാരി
cancel

ഭോപ്പാല്‍: മഹാരാഷ്​ട്ര സർക്കാറിനെ അസ്ഥിരപ്പെടുത്താൻ എം.എൽ.എമാരെ തടഞ്ഞുവെച്ചതിന്​ പിന്നിൽ മുൻ മുഖ്യമന്ത്രി ശ ിവരാജ്​ ചൗഹാനാണെന്ന്​ മന്ത്രി ജിതു പട്​വാരി. ചൗഹാ​​െൻറ പങ്ക്​ വ്യക്തമാക്കുനന നിരവധി ശബ്​ദസന്ദേശങ്ങളും വിഡിയ ോകളും പുറത്തുവന്നിട്ടുണ്ട്​. കോൺഗ്രസ്​ എം.എൽ.എമാർക്ക്​ 50-60 കോടി രൂപയാണ്​ ബി.ജെ.പി വാഗ്​ദാനം ചെയ്യുന്നതെന്നു ം ജിതു പട്​വാരി പറഞ്ഞു. കമൽനാഫ്​, ജയ്​വർദ്ധൻ സിങ്​ എന്നിവർക്കൊപ്പം എം.എൽ.എമാരെ താമസിപ്പിച്ച റിപ്പോർട്ടിലെത്തി അവര​ുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്​. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യത്യസ്​തമായ രാഷ്​ട്രീയത്തെ കുറിച്ച്​ സംസാരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള രാഷ്​ട്രീയപ്രവർത്തനമാണ്​ അവർ ​നടത്തുന്നത്​. തങ്ങളുടെ എല്ലാ എം.എൽ.എമാരും ഒപ്പമുണ്ടെന്നും ജിതു പട്​വാരി പറഞ്ഞു.

ബി.ജെ.പിക്ക്​ മധ്യപ്രദേശിലെ കമൽനാഥ്​​ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​ പറഞ്ഞു. കമൽനാഥി​​െൻറ നേതൃത്വത്തിലുള്ള സർക്കാറിൽ നിലവിൽ ഒരുതരത്തിലുള്ള ഭീഷണിയുമില്ല. കോൺഗ്രസ്​ അംഗങ്ങളെല്ലാവരും ഒരുമിച്ചാണ്​. മുഖ്യമന്ത്രി കമൽനാഥ്​ ഭോപ്പാലിൽ വാർത്താസമ്മേളനം നടത്തുമെന്നും ദിഗ്​വിജയ്​ സിങ്​ അറിയിച്ചു.

കഴിഞ്ഞ ദിവസം അർധരാത്രി എട്ട് എം.എല്‍.എമാരെ ബി.ജെ.പി ഹരിയാനയിലെ ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക്​ മാറ്റിയിരുന്നു. ഇവരിൽ ഒരാൾ തിരിച്ചുവന്നതായും നാലുപേർ തിരികെവരാൻ സന്നദ്ധരാണെന്നും ​ ദിഗ്​വിജയ്​ സിങ്​ പറഞ്ഞു. ബി.എസ്​.പിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രമാബായിയാണ്​ തിരികെ വന്നത്​.

നാല് കോണ്‍ഗ്രസ് എം.എൽ.എമാരും രണ്ട് ബി.എസ്.പി, ഒരു എസ്.പി, ഒരു സ്വതന്ത്ര എം.എല്‍.എമാരുമാണ് റിസോര്‍ട്ടില്‍ ഉള്ളത്​. ബി.ജെ.പി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

230 അംഗ സഭയിൽ കോൺഗ്രസിന് 114, ബി.ജെ.പിക്ക് 107 അംഗങ്ങളാണുള്ളത്. ബി.എസ്.പി (2), എസ്.പി (1), 4 സ്വതന്ത്രർ എന്നിവർ കോൺഗ്രസിനെയാണു പിന്തുണച്ചിരുന്നത്. 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newskamal nath govtJitu Patwari
News Summary - No threat to Kamal Nath govt, Jitu Patwari - India news
Next Story