Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​മഹാരാഷ്​ട്രയിൽ...

​മഹാരാഷ്​ട്രയിൽ കോവിഡ്​ പടരുന്നു; പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു

text_fields
bookmark_border
​മഹാരാഷ്​ട്രയിൽ കോവിഡ്​ പടരുന്നു; പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു
cancel

ന്യൂഡൽഹി: രാജ്യത്തിന്​ ആശങ്കയായി മഹാരാഷ്​ട്രയിൽ വീണ്ടും കോവിഡ്​ പടർന്നു പിടിക്കുന്നു. സംസ്ഥാനത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 15,817 ആയി ഉയർന്നു. ഇന്ന്​ മുംബൈയിൽ മാത്രം 1,646 പേർക്ക്​ രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 56 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നും അധികൃതർ അറിയിച്ചു.

ജനുവരി, ഫെ​ബ്രുവരി മാസങ്ങളിൽ മുംബൈയിലെ രോഗികളിൽ 90 ശതമാനവും ഫ്ലാറ്റുകളിൽ നിന്നും റസിഡന്‍റ്​ ഏരിയകളിൽ നിന്നുമുള്ളവരായിരുന്നു​. 10 ശതമാനം മാത്രമാണ്​ ചേരികളിൽ നിന്നുള്ള രോഗികൾ. എന്നാൽ, ഇപ്പോൾ ചേരികളിൽ നിന്നുള്ള രോഗികളുടെ എണ്ണം വർധിക്കുകയാണെന്ന്​ ബൃഹാൻ-മുംബൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതോടെ മുംബൈയുടെ പല പ്രദേശങ്ങളും ലോക്​ഡൗണിലേക്ക്​ നീങ്ങുകയാണ്​. സംസ്ഥാനത്ത് പൂർണമായും​ ലോക്​ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - No Stop to Maharashtra's Rising Covid-19 Cases, Now Breaches 15,000-mark in 24 Hrs
Next Story