Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാൺലൈൻ ക്ലാസിൽ...

ഒാൺലൈൻ ക്ലാസിൽ പ​​െങ്കടുക്കാൻ സ്​മാർട്ട്​ഫോണില്ല; പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
ഒാൺലൈൻ ക്ലാസിൽ പ​​െങ്കടുക്കാൻ സ്​മാർട്ട്​ഫോണില്ല; പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്​തു
cancel

ചെന്നൈ: സ്​മാർട്ട്​ ഫോണില്ലാത്തതിനാൽ ഒാൺലൈൻ ക്ലാസിൽ പ​​െങ്കടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്​ തമിഴ്​നാട്ടിൽ പത്താം ക്ലാസ്​ വിദ്യാർഥി ആത്മഹത്യ ചെയ്​തു. തമിഴ്​നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ ബുധനാഴ്​ച രാത്രിയാണ്​ സംഭവം. 

കോവിഡ്​ 19 നെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിന്​ ശേഷം ക്ലാസുകൾ ഒാൺലൈനായി തുടങ്ങിയിരുന്നു. വള്ളലാർ ഹൈസ്​കൂളിലെ പതിനാലുകാരന്​ സ്​മാർട്ട്​ ഫോണില്ലാത്തതിനാൽ ക്ലാസിൽ പ​​െങ്കടുക്കാൻ കഴിഞ്ഞിരുന്നില്ല. കശുവണ്ടി കൃഷിക്കാരനായ പിതാവിനോട്​ സ്​മാർട്ട്​​ഫോൺ വാങ്ങിനൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കശുവണ്ടി വിറ്റതിന്​ശേഷം സ്​മാർട്ട്​ ഫോൺ വാങ്ങിനൽകാമെന്ന്​ അറിയിച്ചെങ്കിലും 14കാരൻ ദേഷ്യ​പ്പെടുകയായിരുന്നുവെന്ന്​ പിതാവ്​ വിജയകുമാർ പറയുന്നു. കുട്ടിയുടെ മരണത്തിൽ ഗൂഡല്ലൂർ പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. 

തമിഴ്​നാട്ടിൽ സ്വകാര്യ സ്​കൂളുകൾ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇത്​ പാവപ്പെട്ട കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിജിറ്റൽ വേർതിരിവ്​ സൃഷ്​ടിക്കുമെന്നും എ.ഐ.എ.ഡി.എം.കെ പ്രതികരിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidestudentonline classes
News Summary - No Smartphone For Online Classes, Boy Allegedly Kills Himself -India news
Next Story