യു.പിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ല -യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഒാക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന സർക്കാർ ഓക്സിജൻ ഓഡിറ്റ് നടത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.
കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ യോഗി, ഇതൊരു പകർച്ചപനിയായി കരുതുന്നത് വളരെ വലിയ തെറ്റായിരിക്കുമെന്നും പറഞ്ഞു. വിവിധ പത്രങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു യോഗി.
'സംസ്ഥാനത്ത് സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഒാക്സിജൻ ക്ഷാമമില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് ക്ഷാമത്തിന് കാരണം. അവ നിയന്ത്രിക്കണം. ഐ.ഐ.ടി കാൺപുർ, ഐ.ഐ.എം ലഖ്നോ, ഐ.ഐ.ടി ബി.എച്ച്.യു എന്നിവയുമായി സഹകരിച്ച് ഓഡിറ്റ് നടത്തും. അതിന്‍റെ അടിസ്ഥാനത്തിലാകും ഓക്സിജൻ വിതരണം' -ആദിത്യനാഥ് പറഞ്ഞു.
േകാവിഡ് ബാധിച്ച എല്ലാ രോഗികൾക്കും ഓക്സിജൻ ആവശ്യമില്ല. ഇതിനെക്കുറിച്ച് എല്ലാവരിലേക്കും അറിവെത്തിക്കാൻ മാധ്യമങ്ങൾ തയാറാകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

