ഗാന്ധി കുടുംബത്തിന്‍റെ ഉപദേശം തേടുന്നതിൽ ഒരു നാണക്കേടുമില്ലെന്ന് മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായാൽ ഗാന്ധി കുടുംബത്തിന്‍റെ ഉപദേശവും പിന്തുണയും തേടുന്നതിൽ ഒരു നാണക്കേടും വിചാരിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ. പാർട്ടിയുടെ വളർച്ചക്ക് ഗാന്ധികുടുംബം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ ഗാന്ധികുടുംബത്തിന്‍റെ റിമോർട്ട് കൺട്രോളിലായിരിക്കും ഖാർഗെയുടെ പ്രവർത്തനം എന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ ചില തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കുന്നത് ശരിയല്ല. ഈ രാജ്യത്തിന് വേണ്ടി അവർ നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്, അവരുടെ നിർദേശങ്ങൾ പാർട്ടിക്ക് മുതൽക്കൂട്ടാണ്. അതുകൊണ്ട് തന്നെ ഞാൻ തീർച്ചയായും അവരുടെ സഹകരണവും പിന്തുണയും തേടും. അതിലൊരു നാണക്കേടുമില്ല' -ഖാർഗെ പറഞ്ഞു.
സോണിയ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തന്നോട് നിർദേശിച്ചതെന്ന് ഖാർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. 19ന് ഫലപ്രഖ്യാപനവും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

